കേരളത്തിൽ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്കു മാത്രം

1 min read

മാവേലിയെ പറയിപ്പിക്കരുത്. കെ വെച്ച് പേരിടണമെന്ന് ഷാഫി പറമ്പിൽ

സപ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയെച്ചൊല്ലി സഭയിൽ വാക്പോര് കനത്തു.    പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. അടിയന്തിര പ്രമേയ നോട്ടീസ് നൽകി. സപ്ലൈകോയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ പറഞ്ഞു. 

CPI നേതാവായ ഭക്ഷ്യ മന്ത്രിയുടെ ഭാര്യ പോലും മുഖ്യമന്ത്രിയെ കുറ്റം പറയുന്നു. കേരളത്തിൽ ആകെ വിലക്കുറവുള്ളത് മുഖ്യമന്ത്രിക്കുമാത്രമാണ്. ആൾക്കാര് മാവേലി സ്റ്റോറിൽ പോകുന്നു. സാധനങ്ങളില്ല .. തിരിച്ചു വരുന്നു. വഴിയിൽ നിൽക്കുന്നവർ ചോദിച്ചാൽ പറയും മാവേലിയിൽ പോയിട്ട് വരികയാണെന്ന് ..എന്തെങ്കിലും കിട്ടിയോ .. ഒന്നും കിട്ടിയില്ല. ഷാഫി പറമ്പിൽ പറഞ്ഞു.

ദയവായി മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും ഒന്നു നിർത്തണമെന്നാണ് ഷാഫിയുടെ ആവശ്യം.  മാവേലി സ്റ്റോറിന് കെ വെച്ച് ഏതെങ്കിലും പേരിടണമെന്നും ഷാഫി പരിഹസിച്ചു. ആളുകൾക്ക് വലിയ പ്രതീക്ഷയും ഉണ്ടാകില്ല. മാവേലിയെ പറയിപ്പിക്കുന്നതെങ്കിലും നിർത്താൻ പറ്റും..  ധനമന്ത്രി സപ്ലൈകോക്ക് പണം അനുവദിക്കുന്നില്ല എങ്കിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് സമരം ചെയ്യൂ എന്നാണ് ഷാഫി ഭക്ഷ്യ മന്ത്രിയോട് പറയുന്നത്. 

സപ്ലൈകോയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഭക്ഷ മന്ത്രി ജി.ആർ. അനിൽ കുറ്റപ്പെടുത്തി.  കേന്ദ്രം വായ്പ പരിധി വെട്ടിക്കുറച്ചു. ഇതാണ് സപ്ലൈകോയുടെ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണം. ഭക്ഷ്യ മന്ത്രി വിശദീകരിച്ചു.  തകർക്കാൻ ശ്രമിച്ചത് ഞങ്ങളല്ല എന്ന് , ഷാഫി തിരിച്ചടിച്ചു. ഇത് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള തുറന്ന പോരിന് ഇടയാക്കി.

മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

Related posts:

Leave a Reply

Your email address will not be published.