ഇന്‍ ഹരിഹര്‍ നഗറും സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടും

1 min read

ഇന്‍ ഹരിഹര്‍ നഗര്‍ ഇത്രയും സൂപ്പര്‍ ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശോകന്‍

1990 ല്‍ സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കോമഡി ചിത്രമായിരുന്നു ഇന്‍ ഹരിഹര്‍നഗര്‍ .. ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു ചിത്രം. ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ നാലാമത്തെ മലയാള ചിത്രം കൂടിയായിരുന്നു ഇന്‍ ഹരിഹര്‍നഗര്‍ .

മുകേഷ്, സിദ്ദീഖ്, ജഗദീഷ്, അശോകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ . തുല്യ പ്രാധാന്യമുള്ള 4 നായകന്മാര്‍. ആ സിനിമ ഇത്രയും സൂപ്പര്‍ ഹിറ്റാകുമെന്ന് വിചാരിച്ചില്ലെന്നു പറയുന്നു നടന്‍ അശോകന്‍ .. കാന്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അശോകന്റെ ഈ വെളിപ്പെടുത്തല്‍..

അശോകന്‍ പറയുന്നു ‘ ഇന്‍ ഹരിഹര്‍ നഗര്‍ ഇത്രയും സൂപ്പര്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിരുന്നില്ല. പടം നന്നായി കളക്ട് ചെയ്യുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു.. സിദ്ദീഖ്‌ലാലിന്റെ റാംജി റാവുവിനു ശേഷം വന്ന സിനിമയായിരുന്നു ഇത്.. റാംജി റാവു നേടിയത് വലിയ കളക്ഷന്‍ ആയിരുന്നു. സ്വാഭാവികമായും അവരുടെ സിനിമയായതു കൊണ്ട് ഇന്‍ ഹരിഹര്‍നഗറും വിജയിക്കുമെന്ന് ഉറപ്പായിരുന്നു. സിനിമയില്‍ പുതിയ ട്രെന്‍ഡ് കൊണ്ടുവന്നവരായിരുന്നു അവര്‍.. രണ്ടു പേര്‍ സംവിധാനം ചെയ്യുന്ന രീതി പണ്ടുമുണ്ടായിരുന്നു. എന്നാല്‍ അത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് സിദ്ദീഖും ലാലും വന്നപ്പോഴാണെന്നു തോന്നുന്നു.

നന്നായി മിമിക്രി ചെയ്യുന്ന കലാകാരന്‍മാരാണ് സിദ്ദീഖ് ലാല്‍ .. റാംജി റാവിലൂടെ അവര്‍ കോമഡിയെ വ്യത്യസ്ത തലങ്ങളിലേക്ക് എത്തിച്ചു… പിള്ളേര്‍ മുതല്‍ വയസ്സായ ആളുകള്‍ വരെ ഇഷ്ടപ്പെടുന്ന സിനിമയാണ് അവരുടേത്.. ഏത് പ്രായക്കാരെയും കയ്യിലെടുക്കാന്‍ സിദ്ദീഖ് ലാലിനു സാധിച്ചിരുന്നു.. സിനിമയിലെ ഒരു സീന്‍ പോലും അരോചകമായി തോന്നില്ല.. അത്രമാത്രം പഠിച്ചാണ് അവര്‍ സ്‌ക്രിപ്റ്റ് ചെയ്യുന്നത്…’

  മൂന്നു സിനിമകളാണ് ഇതേ സീരീസില്‍ പുറത്തിറങ്ങിയത്. ഇന്‍ ഹരിഹര്‍നഗര്‍, ടു ഹരിഹര്‍നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നിവ. ലാലിന്റെ സംവിധാനത്തില്‍ 2009 ലാണ് ടു ഹരിഹര്‍ നഗര്‍ റിലീസ് ചെയ്തത്. മുകേഷും സിദ്ദീഖും ജഗദീഷും അശോകനും തന്നെയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ആദ്യ ചിത്രം പോലെ വമ്പിച്ച വിജയം നേടി ടു ഹരിഹര്‍ നഗറും…

ഹരിഹര്‍ നഗറിലെ നായകന്‍മാര്‍ തന്നെയായിരുന്നു ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്ന സിനിമയിലും … 2010 ല്‍ റിലീസ് ചെയ്ത ഈ ചിത്രം ഹൊറര്‍ മൂഡിലുള്ള ഒന്നായിരുന്നു. സംവിധാനം നിര്‍വഹിച്ചത് സിദ്ദീഖ് ലാലിലെ ലാല്‍ ആയിരുന്നെങ്കിലും, പ്രതീക്ഷിച്ച രീതിയില്‍ വിജയം നേടാന്‍ സിനിമയ്ക്കായില്ല….

ReplyForward

Related posts:

Leave a Reply

Your email address will not be published.