പിണറായിയെ താങ്ങിയാല്‍ തങ്ങളും നാറും
1 min readഎന്തുകൊണ്ടാണ് ഡല്‍ഹിയിലെ കേന്ദ്രവിരുദ്ധ സമരത്തില്‍ കേരളത്തിലെ യു.ഡി.എഫ് പങ്കെടുക്കാത്തത്. ഡല്‍ഹിയിലെ സമരത്തിന് മുമ്പ് ആദ്യം ഇക്കാര്യം സംസാരിച്ചത് പ്രതിപക്ഷനേതാവ് വി.ഡി.സതീശനോടും ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയോടുമാണെന്ന് പിണറായി പറയുന്നു. കര്‍ണാടകയിലെ ഭരണ കക്ഷിയായ കോണ്‍ഗ്രസ് തലേ ദിവസം ഡല്‍ഹിയില്‍ ്കേന്ദ്രവിരുദ്ധ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍. അവരും പറഞ്ഞത് കേന്ദ്ര അവഗണന തന്നെ. ഇനി പിണറായിയും ബാലഗോപാലും കുറച്ചെന്നു പറയുന്ന 57000 കോടിയുടെ കാര്യം കള്ളക്കണക്കാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ട് മാ്ത്രമാണോ കേരളത്തിലെ യു.ഡി.എഫ് കേന്ദ്രവിരുദ്ധ സമരത്തില്‍ പങ്കെടുക്കാത്തത്. അല്ലതന്നെ. കാര്യം കര്ണാടകത്തിന്് യു.പി.എ സര്‍ക്കാര്‍ ഉള്ളപ്പോള്‍ നല്കിയതിനെക്കാള് ഇരട്ടിയിലധികം തുകയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയതെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കിയതാണല്ലോ. കണക്ക് സിദ്ധരാമയ്യയ്ക്കും അറിയാവുന്നതാണല്ലോ. ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് മോശമാണെങ്കില്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസുകാരും അവിടെ സമരം ചെയ്യാന്‍ പാടില്ലല്ലോ. പിന്നെ എന്താണ് കാര്യം. കാര്യമിതാണ്. ആകെ നാറിയ പിണറായിയെ താങ്ങിയാല്‍ തങ്ങളും നാറുമെന്ന് സതീശനും യു.ഡി.എഫിനുമറിയാം. അത്ര തന്നെ.