രാജാവിന് കരിങ്കൊടിപേടിയാണെങ്കില്‍ ക്ലിഫ്ഹൗസിലിരിക്കണം – ഷാഫി പറമ്പില്‍
1 min readമുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. രാജാവിന് കരിങ്കൊടിപേടിയാണെങ്കില്‍ ഒന്നുകില്‍ ക്ലിഫ്ഹൗസിലിരിക്കണം, അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കണം. തന്റെ ഫെയ്സ്ബുക്ക്‌പേജിലൂടെയാണ് ഷാഫി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. നികുതി വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് രാജിലൂടെ നിശ്ശബ്ദരാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാജാവ് സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് പാലക്കാടും ആലത്തൂരും വീടു വളഞ്ഞ് വീട്ടുകാരെ പരിഭ്രാന്തരാക്കി കരുതല്‍ തടങ്കലെന്ന ഓമനപ്പേരില്‍ നിരവധി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. രാജാവിന് കരിങ്കൊടിപേടിയാണെങ്കില്‍ രണ്ടു വഴിയേ ഉള്ളൂ. ഒന്നുകില്‍ ക്ലിഫ്ഹൗസിലിരിക്കാം. അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കാം. ടപണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങ െനിശ്ശബ്ദരാക്കാം എന്നു കരുതണ്ട. പ്രതിഷേധങ്ങള്‍ തുടരും’. ഇങ്ങനെപോകുന്നു ഷാഫിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.