സുരേഷ് ഗോപി സൂക്ഷിച്ചോ ഇനിയും പെണ്ണുങ്ങള്‍ ഇറങ്ങും
1 min readസി.പി.എം മാദ്ധ്യമ ഫ്രാക്ഷനും ഇടപെടുന്നു. സുരേഷ് ഗോപിക്ക് വീണ്ടും വെല്ലുവിളി
തൃശൂരില്‍ ആളാകാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകയെ റിപ്പോര്‍ട്ടര്‍ ചാനല്‍ തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റി എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇത് നേരത്തെ തീരുമാനിച്ചതാണെന്നും എന്നാല്‍ പകരക്കാരന്‍ എത്താത്തതുകൊണ്ടാണ് നേരത്തെ സ്ഥലം മാറ്റം നടക്കാതിരുന്നതെന്നും വിശദീകരണവുമുണ്ട്. ഇതില്‍ എത്ര കഴമ്പുണ്ടായാലും ഇല്ലെങ്കിലും സുരേഷ് ഗോപിയോട് പ്രതികരിക്കാന്‍ പോയ മാദ്ധ്യമ പ്രവര്‍ത്തക മുന്‍കൂട്ടി തയ്യാറെടുത്തു പോയതു തന്നെയാണെന്നാണ് മറ്റ് മാദ്ധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. അവര്‍ ചോദ്യം ചോദിക്കുമ്പോള്‍ അവരുടെ കാമറമാന്‍ പോലും അവിടെ ഇല്ലായിരുന്നു. അയാള്‍ തിയറ്ററിനകത്ത് ഷൂട്ട് നടത്തുകയായിരുന്നു. അതിനര്‍ത്ഥം വാര്‍ത്തയ്ക്ക് വേണ്ടിയല്ല സുരേഷ്‌ഗോപിയോട് പ്രകോപനപരമായ ചോദ്യം ചോദിച്ച് കുഴപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തം. എന്ത് കോടതി എന്നൊക്കെ ചോദിച്ചത് തന്നെ അവരുടെ ലക്ഷ്യം നാട്ടുകാര്‍ക്ക് വ്യക്തമാക്കപ്പെടുകയും ചെയ്തു. ഇനിയും പെണ്ണുങ്ങളെ ഇറക്കി സുരേഷ് ഗോപിക്കെതിരെ കളിക്കാനാണ് സി.പി.എം നീക്കമെന്ന് വ്യക്തം.
ആദ്യ ദിവസം മുതല്‍ നടന്ന കാര്യങ്ങളെല്ലാം ഏതോ കേന്ദ്രത്തില്‍ വച്ച് നടത്തിയ ഗൂഡാലോചനയാണെന്ന് വ്യക്തമാവുന്ന വിധത്തിലാണ് പിന്നീട് നടന്ന കാര്യങ്ങളുടെ പോക്ക്. കോഴിക്കോട് വച്ച് സുരേഷ്‌ഗോപിയോട് ചോദ്യം ചോദിച്ച മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവര്‍ത്തക രാവിലെ സന്തോഷത്തോടെ തിരിച്ചുപോകുന്നതും വൈകുന്നേരം പരാതി പറയുന്നതുമാണ് കേരളം കണ്ടത്. ഉടന്‍ തന്നെ സി.പി.എം വനിതാ നേതാക്കളും പ്രതികരണവുമായി ഇറങ്ങി. കോഴിക്കോട് മാദ്ധ്യമ പ്രവര്‍ത്തക പ്രതികരിക്കുന്ന അതേ സമയത്ത് തന്നെ തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് സുരേഷ് ഗോപിയുടെ വീട്ടിന് മുന്നില്‍ പ്രതിഷേധബോര്‍ഡ് വയ്ക്കാനും സി.പി.എമ്മിന് നിമിഷങ്ങളുടെ താമസം പോലുമുണ്ടായില്ല.
സുരേഷ് ഗോപി മാപ്പുപറയാമെന്ന് പറഞ്ഞിട്ടും പരാതിയുമായി പോവുകയും മാദ്ധ്യമങ്ങളിലുടെ പ്രതികരിക്കുകയുമാണ് ഇവര്‍ ചെയ്തത്. സുരേഷ് ഗോപിക്കെതിരായ ആദ്യനീക്കം
എന്നാല്‍ പൊളിയുകയായിരുന്നു. പൊതുജനത്തിന് കാര്യം മനസ്സിലാവുകയും ചെയ്തു. സിനിമാ മേഖലയിലെയും മറ്റ് പൊതുരംഗത്തെയും നിരവധി പേര്‍ സുരേഷ് ഗോപിക്കനുകൂലമായി പ്രതികരിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്തു.
വളരെ ചെറുപ്പത്തിലേ അപകടത്തില്‍ മരിച്ചുപോയ തന്റെ മകളെക്കുറിച്ച് സുരേഷ് ഗോപി അരമണിക്കൂറിലധികം നീണ്ടുനിന്ന അഭിമുഖത്തില്‍ പറയുന്നതില്‍ നിന്ന് ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഭാഗമെടുത്ത് ചിലര്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയെ കുറ്ിച്ച് തെറ്റിദ്ധാരണ പരത്തുക എന്ന ബോധപൂര്‍വമായ ഉദ്ദേശത്തോടെയാണിത് വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാള്‍ മുഴുവന്‍ വീഡിയോയും പ്രചരിച്ചതോടെ ഇതും പൊളിഞ്ഞു.
സ്ത്രീകളായ ആരാധകരെ കെട്ടിപ്പിടിക്കും , പുരുഷന്മാരെ അടുപ്പിക്കില്ല എന്ന പ്രചാരണവും ചിലര്‍ നടത്തി. ഇതിനായി ഒരാരാധകന്‍ കെട്ടിപ്പിടക്കാന്‍ വരുമ്പോള്‍ സുരേഷ് ഗോപി തട്ടിമാറ്റുന്നു എന്ന രീതിയിലുള്ള വീഡിയോയും പ്രചരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ രണ്ട് കാലുകളുടെ വിരലുകളും മുറിഞ്ഞ സുരേഷ് ഗോപി മുറിഞ്ഞ വിരലില്‍ തട്ടാതിരിക്കാന്‍ ്ആരാധകനെ തടയുകയായിരുന്നു. മുഴുവന്‍ വീഡിയോ കാണുമ്പോള്‍ അത് വ്യക്തമാവുകയും ചെയ്യും. എന്നാല്‍ ്ഇതില്‍ നിന്ന് ഒരു ഭാഗം അടര്‍ത്തിയെടുത്ത് സുരേഷ് ഗോപിക്കെതിരെ തെറ്റിദ്ധാരണയുണ്ടാക്കാന്‍ പ്രചരിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഇതുകൊണ്ടൊന്നും നിറുത്താന്‍ സി.പി.എം ഒരുക്കമല്ല. അതുകൊണ്ടാണ് പിന്നീട് തൃശൂര്‍ ഗിരിജാ തിയറ്ററിലെ മനപൂര്‍വമുള്ള ചോദ്യവും തര്‍ക്കവുമൊക്കെ നടന്നത്. ഇതേ സമയത്ത് തന്നെ സി.പി.എം സൈബര്‍ കേന്ദ്രങ്ങളും ഇത് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. പത്രപ്രവര്‍ത്തകര്‍ക്കിടയിലെ സി.പി.എം ഫ്രാക്ഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നാണ് മനസ്സിലാകുന്നത്. പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് കോണ്‍ഗ്രസുകാരിയും ജനറല്‍ സെക്രട്ടറി കടുത്ത സി.പി.എം കാരനുമാണ്. രണ്ടു പാനലുകളില്‍ നിന്നാണിവര്‍ ജയിച്ചത്. ഒന്നാമത്തെയാള്‍ വമ്പിച്ച ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ മൂന്നാമതൊരു സ്ഥാനാര്‍ഥിയുള്ളതിനാല്‍ സി.പി.എം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതുകാരണമാണ് സി.പി.എം കാരനായ ജനറല്‍ സെക്രട്ടറി ജയിച്ചുകയറിയത്. എല്ലാ ജില്ലാ ഘടകങ്ങളിലും സി.പി.എമ്മിന് അമിതമായ സ്വാധീനമൊന്നും സി.പി.എമ്മിനില്ലതാനും .എന്നാല്‍ വിവിധ സ്ഥലങ്ങളിലുള്ള പാര്‍ട്ടി ഫ്രാക്ഷനിലുടെയാണ് സി.പി.എം പ്രവര്‍ത്തനം. സര്‍ക്കാര്‍ ജീവനക്കാര്‍, ഗസറ്റഡ് ജീവനക്കാര്‍, അദ്ധ്്യാപകര്‍ ,പോലീസുകാര്‍ തുടങ്ങി നിരവധി മേഖലകളിലുള്ളതുപോലെ പത്രപ്രവര്‍ത്തക മേഖലയിലും ശക്തമായ ഫ്രാക്ഷനുകള്‍ സി.പി.എമ്മിനുണ്ട്. ഇവരിലുടെ വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കാനും സുരേഷ് ഗോപിയെ താറടിച്ചുകാണിക്കാനും ശ്രമിക്കുക എന്നതാണ് അവരുടെ തന്ത്രം. ഇനിയും വനിതാ മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളും മറ്റുമായി സുരേഷ് ഗോപിയുടെ അടുത്തൂകൂടാനും ശ്രമിച്ചുകൂടായ്കയില്ല. എന്നാല്‍ മറ്റു മാദ്ധ്യമ പ്രവര്‍ത്തകരൊന്നും ഇതിന് കൂട്ടുകൂടണമെന്നില്ല. തൃശൂരില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാദ്ധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ കോപ്രായം കാണിക്കുമ്പോള്‍ മറ്റ് മാദ്ധ്യമ പ്രവര്‍ത്തകര്‍ അതിനോട് യോജിക്കുന്നുണ്ടായിരുന്നില്ല. ഇത് വിഷ്വലിലുകളിലൂടെയും വ്യക്തമാണ്.
സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവരെയും ഇതിനായി സ്വാധീനിക്കാനും സി.പി.എം ശ്രമിക്കും. വ്യാജ പ്രചാരണം അഴിച്ചുവിടാനുമുള്ള മെഷിനറിയും സി.പി.എമ്മിന്റെ പക്കലുണ്ട്. നേരത്തെ ഷാജി കൈലാസിന്റെ പേരിലും ഇത്തരം ആരോപണങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങല്‍ലുടെ പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ നേരിട്ട് വന്ന് ഇത് തെറ്റായ പ്രചാരണമാണെന്ന് വ്യക്തമാക്കുകയായിരുന്നു. തൃശൂരില്‍ തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സുരേഷ്‌ഗോപി തയ്യാറെടുക്കുന്നു എന്നുള്ളതാണ് സി.പി.എമ്മിനെ അലട്ടുന്നതി. വര്‍ദ്ധിച്ചു വരുന്ന സുരേഷ് ഗോപിയുടെ ജനപ്രീതി അവരെ വിറളി പിടിപ്പിക്കുന്നുണ്ട്. കരുവന്നുരിലെ കോടികളുടെ ബാങ്ക് തട്ടിപ്പിനെതിരെ ഇരകളെ കുടി പങ്കെടുപ്പിച്ച് നടത്തിയ പദയാത്രയും സി.പി.എമ്മിനെതിരെ ജനരോഷം ഉയര്‍ത്തിയിരുന്നു.
സുരേഷ് ഗോപിയോട് കാണിക്കുന്ന എതിര്‍പ്പ് അദ്ദേഹം സ്ഥാനാര്‍ത്ഥിയാകും എന്നു കണക്കാക്കിയിട്ടാണെന്ന് വ്യക്തം. സുരേഷ് ഗോപിയുടെ ആരാധകരായ നിരവധിപേര്‍ സി.പി.എമ്മിലുമുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും അവര്‍ക്ക് മതിപ്പും ആരാധനയുമാണ്. സി.പി.എമ്മിന്റെ മൂന്നാംകിട കളിയോട് ഇവര്ക്കും ശക്തിയായ എതിര്‍പ്പുണ്ടെന്നതാഠണ് മറ്റൊരു വസ്തുത. ഏതായാലും സുരേഷ് ഗോപി സൂക്ഷിക്കുന്നത് നല്ലതാണ്.
ReplyForward |