‘അവരോട് എനിക്ക് നോ പറയാന്‍ സാധിക്കില്ല!’ വിരമിക്കലില്‍ യുടേണ്‍ അടിച്ച് തമിം; വീണ്ടും പിച്ചിലേക്ക്
1 min readധാക്ക: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ച ബംഗ്ലാദേശ് ഓപ്പണറും ക്യാപ്റ്റനുമായ തമിം ഇഖ്ബാല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും കളത്തിലേക്ക്!
ലോകകപ്പിനു മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയുള്ള തമിം ഇഖ്ബാലിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. അഫ്ഗാനിസ്ഥാ നുമായുള്ള ഏകദിന പോരാട്ടത്തില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് നായകന്‍ കൂടിയായ തമിം ഇഖ്ബാലിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് തമിം തീരുമാനം പിന്‍വലിച്ചത്.
പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് താന്‍ തീരുമാനം മാറ്റിയതെന്നു തമിം വ്യക്തമാക്കി.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിയുമായി ദീര്‍ഘ സംഭാഷണം നടത്തി. ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഈ ചര്‍ച്ചയില്‍ അവര്‍ എന്നോടു ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. അതിനാല്‍ ഞാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുകയാണ്.’
‘എനിക്ക് ആരോടും പറ്റില്ല എന്നു പറയാന്‍ സാധിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയോടു പക്ഷേ അതു പറയാന്‍ സാധിക്കില്ല’ കൂടിക്കാഴ്ചയ്ക്കു ശേഷം തമിം മാധ്യമങ്ങളോട് വ്യക്തമാക്കി.