കെഎസ്ആര്‍ടിസി വോള്‍വോ ബസിന് യന്ത്ര തകരാറിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗത തടസം

1 min read

അടിവാരം: വയനാട് താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസം. ചുരം ഏഴാം വളവില്‍ യന്ത്ര തകരാറിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി വോള്‍വോ ബസ് കുടുങ്ങിയത്. ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസങ്ങളായതിനാല്‍ നിരവധി യാത്രക്കാരണ് ഇന്ന് ചുരം മാര്‍ഗം യാത്രക്കെത്തിയത്. ബസിന്റെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ ഏറെക്കാലമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടത്.

ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളെ കടത്തിവിടാതെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ച ശേഷമായിരുന്നു ഇത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്‌ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങള്‍ വഹിച്ച ട്രെയ്‌ലര്‍ രണ്ട് ഇടങ്ങളില്‍ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന ട്രെയ്‌ലറുകള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകള്‍ ചുരം കയറുന്നത് കാണാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.