ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്

1 min read

ശബരിമലയിലേക്ക് തീര്‍ഥാടകരെ കയറ്റിവിടാതായതോടെ വരുമാനം കുത്തനെ കുറഞ്ഞു. തീര്‍ത്ഥാടനം 28 ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 20 കോടിയുടെ കുറവാണ് വന്നത്. ഒന്നര ലക്ഷത്തോളം തീര്‍ത്ഥാടകരും കുറഞ്ഞു. തിരക്കു നിയന്ത്രണം പാളിയതും പരിചയസമ്പന്നരായ പൊലീസുകാര്‍ ഇല്ലാതായതും പതിനെട്ടാം പടി കയറുന്നവരുടെ എണ്ണത്തെ കുറച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ദര്‍ശനത്തിന് എത്തുന്നവരില്‍ കൂടുതലും മലയാളികളാണ്. തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യവും സുരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചിട്ടുണ്ട്.  ഇതുവരെ ആകെ വരുമാനം 134. 44 കോടിയാണ്. കഴിഞ്ഞ വര്‍ഷമിത് 154.77കോടിയായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് എണ്‍പതിനായിരമായും സ്‌പോട്ട് ബുക്കിംഗ് പതിനായിരമായും ക്രമപ്പെടുത്തിയതോടെ വന്‍ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് ദേവസ്വം ബോര്‍ഡിന് ആശങ്കയുണ്ട്.

Related posts:

Leave a Reply

Your email address will not be published.