കേരളീയത്തിനായി പൊടിച്ച തുകയെത്ര! ഇരുട്ടില്‍ തപ്പി സര്‍ക്കാര്‍
1 min readകേരളീയത്തിനായി പിണറായി സര്‍ക്കാര്‍ പൊടിച്ച തുകയുടെയും സ്പോണ്‍സര്‍ഷിപ്പിന്റെയും കാര്യത്തില്‍ അടിമുടി ദുരൂഹത. വിവിധ വകുപ്പുകളോടു വിവരാവകാശ നിയമപ്രകാരം കണക്ക് ചോദിച്ചപ്പോള്‍ പിആര്‍ഡിയും പൊതുഭരണ വകുപ്പും മാത്രമാണ് മറുപടി നല്‍കിയത്. കേരളീയത്തിന്റെ പിരിവിനെക്കുറിച്ചു പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കണക്കുകള്‍ അറിയിക്കും എന്നായിരുന്നു സംഘാടകസമിതി ചെയര്‍മാനായ മന്ത്രി വി.ശിവന്‍കുട്ടി നവംബര്‍ 6 നു വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. 27.12 കോടി രൂപയാണ് ബജറ്റ് നിശ്ചയിച്ചതെന്നും ബാക്കി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയെന്നും പിആര്‍ഡി പറയുന്നു. അതിഥികളുടെ താമസ സൗകര്യത്തിനും മറ്റുമായി 65.14 ലക്ഷം രൂപ ചെലവായതായി പൊതുഭരണ വകുപ്പും അറിയിച്ചു. സ്പോണ്‍സര്‍മാരിലൂടെ എത്ര തുക പിരിച്ചു, പിരിഞ്ഞുകിട്ടാനുള്ള പണം എത്ര? എന്ന ചോദ്യങ്ങള്‍ക്കുള്ള ഒരുത്തരവും നല്കാന് സര്‍ക്കാര്‍ തയ്യാറാകാത്ത അവസ്ഥയാണ്.