മരണത്തെ മുന്നില്‍ കണ്ട് രശ്മിക

1 min read

അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെങ്ങനെ

നിരവധി ആരാധകരുള്ള പ്രിയ താരമാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
മരണത്തെ മുന്നില്‍ കണ്ട അനുഭവത്തെ അതിജീവിച്ച് എത്തിയതിനെ കുറിച്ചാണ് നടിയുടെ പോസ്റ്റ്.

മുംബൈയില്‍ നിന്ന് ഹൈദരബാദിലേത്തുള്ള ഫ്‌ളൈറ്റ് യാത്രയിലാണ് അപകടം. കൂടെ നടി ശ്രദ്ധ ദാസും ഉണ്ടായിരുന്നു. എയര്‍ വിസ്താര ഫ്‌ളൈറ്റിലായിരുന്നു യാത്ര. എന്നാല്‍ ടേക്ക് ഓഫ് ചെയ്ത് മുപ്പത് മിനിട്ടിനുള്ളില്‍ ഫ്‌ളൈറ്റ് എമര്‍ജന്‍സി ലാന്റിങ് ചെയ്യുകയായിരുന്നു.

അപകടകരമായ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് മുംബൈയില്‍ തന്നെ ലാന്റ് ചെയ്ത രശ്മികയും ശ്രദ്ധ ദാസും ഉള്‍പ്പടെ ഫ്‌ളൈറ്റില്‍ യാത്ര ചെയ്ത എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതര്‍ അറിയിച്ചു.
അതിന് ശേഷമാണ് രശ്മിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്. ശ്രദ്ധ ദാസിനൊപ്പമുള്ള സെല്‍ഫി ചിത്രത്തമാണ് സ്‌റ്റോറിയായി ഇട്ടത്. ‘ഇങ്ങനെയാണ് ഞങ്ങള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ട് വൈറലാവുകയും ചെയ്തു. രശ്മികയുടെ സുഖവിവരം തിരക്കിയും, ദൈവത്തെ വിളിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

അടുത്തിടെ ഡീപ് ഫേക്കിന്റെ പേരിലായിരുന്നു രശ്മികയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. ആനിമല്‍ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ മാര്‍ഫ് ചെയ്ത് രശ്മികയുടേതാണ് എന്ന പേരില്‍ പ്രചരിപ്പിയ്ക്കുകയായിരുന്നു. അതിനെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയ നടിയെ പിന്തുണച്ച് മറ്റ് സിനിമാ പ്രവര്‍ത്തകരും എത്തിയിരുന്നു.

രശ്മികയുടേതായി അടുത്ത വലിയ പ്രതീക്ഷയോടെ വരുന്ന ചിത്രമാണ് പുഷ്പ 2.

Related posts:

Leave a Reply

Your email address will not be published.