അടിമാലിയിലെ മറിയക്കുട്ടി എങ്ങനെ മജിസ്‌ട്രേട്ട് ആയി?
1 min readകൊള്ളരുതായ്മ എവിടെ കണ്ടാലും മറിയക്കുട്ടി എതിര്‍ക്കും. ചോദ്യം ചെയ്യും. വേണേല്‍ സാക്ഷിയായി കോടതീലും കേറും. അങ്ങനെയാണ് മജിസ്‌ട്രേട്ട് മറിയക്കുട്ടീന്ന് പേര് വന്നത്. അറിയാവുന്നോരൊക്കെ അങ്ങനെ വിളിക്കും. ആ പേരിനോട് ഇഷ്ടക്കുറവൊന്നുമില്ല. മറിയക്കുട്ടി ഹര്‍ജി കൊടുത്തപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. കോടതിക്കുപോലും മനസ്സിലായതാണ്. കോടതീനേം ധിക്കരിക്കുവല്ലേ പിണറായി. കേസിനു വേണ്ടി എവിടെ വരെ പോകാനും മറിയക്കുട്ടിക്ക് മടിയില്ല.
ജീവനില്‍ കൊതിയുള്ളവര്‍ പിണറായിയെ കാണാന്‍ പോകുമോയെന്ന് മറിയക്കുട്ടി പറഞ്ഞിരുത് എന്തുകൊണ്ടാണെന്നും മറിയക്കുട്ടി വിശദീകരിക്കുന്നു.
രാത്രി ഒരുമണി വരെ വാര്‍ത്ത കാണുന്നയാളാണ് മറിയക്കുട്ടി. ഉലകം ചുറ്റാനിറങ്ങിയപ്പോ പിള്ളേരെയൊക്കെ പിണറായീടെ ഗുണ്ടകളും ഗുണ്ട പൊലീസും തല്ലിച്ചതയ്ക്കുന്നത് കണ്ടില്ലേ. ഈ ഗുണ്ടാനേതാവിന്റെ അടുക്കലേക്ക് ജീവനില്‍ കൊതിയുള്ളവര്‍ക്ക് പോകാന്‍ പറ്റുമോ. നാട് നശിപ്പിച്ചിട്ട് കറങ്ങാന്‍ നടക്കുവല്ലേ പിണറായി. മറിയക്കുട്ടി ചോദിക്കുന്നു.