ജിം ബ്രായും പാന്റുമിട്ട് ന്യൂ ലുക്കില്‍ ഹണി

1 min read

ഉദ്ഘാടനമോ! കേട്ടപാടേ ഇറങ്ങി ഓടി ഹണി

സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആരാണെന്ന ടൈറ്റില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഹണി റോസിന് സ്വന്തം. നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ട് ഹിറ്റായി മാറുന്നു. പേസ്റ്റ് മാത്രമല്ല ഹണിയുടെ ഉദ്ഘാടനങ്ങളും അതില്‍ പങ്കെടുക്കാനെത്തുമ്പോഴുള്ള വസ്ത്രധാരണവും ആരാധകര്‍ക്കിടയില്‍ തരംഗമായി മാറാറുണ്ട്.

കുറച്ച് കാലങ്ങളായി നടിയുടെ ശരീരത്തെ വര്‍ണിച്ച് കൊണ്ടുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് ഉറപ്പിച്ചാണ് ഹണിയുടെ മുന്നോട്ടുള്ള പോക്ക്. ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ഹണി റോസിന്റെ വിശേഷങ്ങളാണ് വൈറലാവുന്നത്.

സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം കേരളത്തിലുടനീളം ഉദ്ഘാടനങ്ങളുമായി തിരക്കിലാണ് ഹണി. ജൂവല്ലറികളും വ്യാപരസ്ഥാപനങ്ങളുമടക്കം താരം ഉദ്ഘാടനത്തിന് എത്തുന്നത് നിരവധിയിടങ്ങളിലാണ്. ഏറ്റവും പുതിയതായി ഒരു ജിം ഉദ്ഘാടനത്തിനാണ് നടി എത്തിയിരിക്കുന്നത്. അവിടെയും ശ്രദ്ധേയമായത് ഹണി ധരിച്ച വസ്ത്രങ്ങളുടെ പ്രത്യേകതയായിരുന്നു.

ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള സ്‌പോര്‍ഡ്‌സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള പാന്റും വെള്ളനിറമുള്ള ഷൂസുമായിരുന്നു വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചിരുന്നു. സ്ഥിരമായി സംഭവിക്കാറുള്ളതു പോലെ ഇത്തവണയും നടിയുടെ ഫോട്ടോസിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്.

ഉദ്ഘാടനമാണെന്ന് കേട്ടപ്പോള്‍ ജിമ്മില്‍ നിന്നും നേരെ ഇങ്ങോട്ടാണോ വന്നതെന്നായിരുന്നു കൂടുതല്‍ പേരും നടിയോട് ചോദിച്ചത്. ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോള്‍ ആണ് ഉദ്ഘാടനം ഉണ്ടെന്ന് വിളി വന്നത്. പിന്നെ ഇറങ്ങി ഓടുകയായിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്.
ഇവര്‍ വന്ന് ഉദ്ഘാടനം ചെയ്ത ഷോപ്പുകളിലൊക്കെ ഇപ്പോള്‍ നല്ല കച്ചവടം ഉണ്ടാകുമോ എന്നാണ് ഒരാളുടെ സംശയം.
പൊന്ന് ചേച്ചി വെറുതെ ആണുങ്ങളുടെ കൈക്ക് പണി ഉണ്ടാക്കല്ലേ എന്ന തരത്തിലും കമന്റുകളുണ്ട്.

നേരെ ചൊവ്വേ തുണി ഉടുക്കാന്‍ ഇവര്‍ എന്നാണ് പഠിക്കുക. ആരെയും കുസാത്ത ഭാവം, ഒരു വിവാദങ്ങള്‍ക്കും പ്രതികരിക്കാത്ത മനസ്, ശത്രുക്കളോട് പോലും മനസ്സ് തുറന്നുള്ള ചിരി, അച്ഛനെയല്ല മരിച്ചുപോയ അപ്പൂപ്പനെ ചീത്ത പറഞ്ഞാലും ഹണി റോസ് എന്ന ഞാന്‍ ഇങ്ങനെയാണ് എന്നുള്ള ആറ്റിറ്റൂഡ്. മറ്റുള്ളവരില്‍ നിന്നും ഹണിയെ വ്യത്യസ്തയാക്കുന്നത് ഇതൊക്കെയാണ്. ഇങ്ങനെ പോകുന്നു മറ്റു കമന്റ്‌സ്.

അപമാനം അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരേ ഒരു നടി അത് ഹണിയാണ്. ചെറിയൊരു വിമര്‍ശനം ഉണ്ടായാല്‍് പോലും ആത്മഹത്യ ചെയ്യുന്ന ആളുകളുടെ നാടാണിത്. അവിടെയാണ് തല ഉയര്‍ത്തി വിവാദങ്ങളെയും വിമര്‍ശനങ്ങളെയും നേരിട്ട് ഹണി ജീവിക്കുന്നത്. ശരിക്കും അഭിമാനം തോന്നുകയാണെന്നാണ് ഹണിയെ അനുകൂലിച്ച് കൊണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Related posts:

Leave a Reply

Your email address will not be published.