ബിഹാറില്‍ ഹിന്ദു ഉത്സവങ്ങള്‍ക്ക് അവധി നിഷേധിച്ചു
1 min readബിഹാറിലെ സ്‌കൂളുകളിലേക്കുള്ള അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഹിന്ദു അവധിദിവസങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. എന്നാല്‍ മുസ്ലിം ഉത്സവങ്ങള്‍ക്ക് അവധി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഈദിനും ബക്രിദീനും മൂന്നുദിവസം വീതം അവധിയാക്കി വര്‍ദ്ധിപ്പിച്ചപ്പോള്‍ മുഹറത്തിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. മെയ് ഒന്നിന്റെ തൊഴിലാളി ദിനത്തിലും ഒക്ടോബര്‍ രണ്ടിന്റെ ഗാന്ധി ജയന്തി ദിനത്തിലും അവധി ഒഴിവാക്കി. രാമനവമി, ജന്മാഷ്ടമി, രക്ഷാബന്ധന്‍, ശിവരാത്രി, എന്നിവയ്ക്ക് അവധി ഒഴിവാക്കി.
അതേ സമയം ഹിന്ദുകുട്ടികളുടെ അവരുടെ സംസ്‌കാരത്തില്‍ വേര്‍പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഇസ്ലാമിക് റിപ്പബല്‍ക് ഓഫ് ബിഹാര്‍ നിര്‍മ്മിക്കാനാണ് നിതീഷ് കുമാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. കുര്‍സീ കുമാര്‍ എന്നു വിളിക്കപ്പെടുന്ന നിതീഷ് ഇപ്പോള്‍ പ്രീണന കുമാരനായിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.