വെള്ളക്കരം വര്‍ധന : ആര്‍ക്കും പരാതിയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
1 min read
തിരുവനന്തപുരം : വെള്ളക്കരം കൂട്ടിയതിനെതിരെ ഇതുവരെ ഒരുഫോണ്‍കോള്‍പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രിറോഷി അഗസ്റ്റിന്‍. വെളളക്കരം കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് വര്‍ധനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ നല്‍കാന്‍പോലും പണമില്ലാത്ത അവസ്ഥയിലാണ് ജലവകുപ്പ്. ജല ലഭ്യത ഉറപ്പു വരുത്തലാണ് പ്രധാനം. ഒരു കുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ ലിറ്ററിന് ഒരു പൈസ അധികം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രിയുടെ വാദം.
ലിറ്ററിന് ഒരു പൈസ വീതമാണ് വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്. ഇതോടെ കിലോലിറ്ററിന് 10 രൂപയുടെ വര്‍ദ്ധനയുണ്ടാകും. ഒരു കിലോലിറ്ററിന് 4.40 മുതല്‍ 12 രൂപ വരെയാണ് വിവിധ സ്ലാബുകളില്‍ നിലവില്‍ നിരക്ക് ഈടാക്കുന്നത്. ഇത് 14.40 മുതല്‍ 22 രൂപ വരെയാകും. താരിഫ് പുനര്‍ നിര്‍ണയിച്ചാല്‍ മാത്രമേ നിരക്ക് വര്‍ധനയുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.
ഇതിനുമുമ്പ് 2014ലാണ് സര്‍ക്കാര്‍ വെള്ളക്കരം വര്‍ദ്ധിപ്പിച്ചത്. രണ്ടു വര്‍ഷം മുമ്പ്‌കേന്ദ്രനിയമമനുസരിച്ച് ഓരോ വര്‍ഷവും വെള്ളക്കരം 5% വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു കിലോ ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് ജലവകുപ്പ് 23 രൂപ ചെലവിടുമ്പോള്‍ 10.50 രൂപ മാത്രമാണ് വരുമാനമായി ലഭിക്കുന്നത്. നിരക്ക് വര്‍ദ്ധനയിലൂടെ 300കോടിയുടെ അധിക വര്‍ധനയാണ് ജലവകുപ്പിനു ലഭിക്കുന്നത്. ബിപിഎല്‍ കുടുംബങ്ങളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.