എ.ഐ ക്യാമറ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി
1 min readകൊച്ചി: എ.ഐ ക്യാമറ ഇടപാടുകള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധികബാധ്യത ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും കോടതി. പൊതു താല്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കരാര്‍ കമ്പനിക്ക് പണം നല്‍കരുതെന്നും പദ്ധതിയിലെ മുഴുവന്‍ നടപടികളും പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
കോടതിയുടെ അനുമതിയില്ലാതെ പദ്ധതിക്ക് പണം നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയെന്ന ആരോപണവും ഹര്‍ജി യില്‍ ഉന്നയിച്ചിരുന്നു.