സവാദിനെ ഒളിപ്പിക്കല്‍; എസ്.ഡി.പി.ഐയും കുടുങ്ങും

1 min read

കൈവെട്ട് കേസ് പ്രതി സവാദിനെ ഒളിപ്പിച്ചതാരൊക്കെ. സവാദിനെ വിശദമായി ചോദ്യം ചെയ്താല്‍ എല്ലാം പച്ചവെള്ളം പോലെ പറയുമെന്ന് കേസന്വേഷണം നടത്തുന്ന എന്‍.ഐ.എയ്ക്കറിയാം. പഴയ പോപ്പുലര്‍ ഫ്രണ്ടുകാരാണ് ഇയാളെ വിവിധ സ്ഥലങ്ങളില്‍ 13 വര്‍ഷത്തോളം ഒളിപ്പിച്ചത്. അവരെല്ലാം ഇപ്പോള്‍ എസ്.ഡി.പി.ഐയിലാണ്. പി.എഫ്.ഐ നിരോധിക്കപ്പെട്ട ശേഷം അവരില്‍ പലരും എസ്.ഡി.പി.ഐ എന്ന രാഷ്ടീയ പാര്‍ട്ടി എന്ന മറവിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മരപ്പണിക്കാരനായി മട്ടന്നൂരില്‍ ഒളിവില്‍ താമസിച്ച സവാദിന്റെ കൈയില്‍ നിന്ന് മോബൈല്‍ ഫോണും സിംകാര്‍ഡുകളും ചില തിരിച്ചറിയല്‍ രേഖകളും കിട്ടിയിട്ടുണ്ട്. ഇതോടെ എല്ലാവരെയും പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയ അന്വേഷണ ഏജന്‍സി. ഒരു വര്‍ഷത്തിലധികമായ പി.എഫ്.ഐയെ നിരോധിച്ചിട്ട്. അതിലെ പ്രമുഖ നേതാക്കളെല്ലാം ജയിലിലുമാണ്. ഇപ്പോഴുള്ള എസ്.ഡി.പി.ഐ ഭാരവാഹികളില്‍ പലരും സവാദുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ എന്‍.ഐ.എയ്ക്ക ലഭിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹിതനായത്. സി.പി.എമ്മിന്റെ കേരളത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് മട്ടന്നൂര്‍. ഇവിടെ കൈവെട്ടു കേസിലെ ഒന്നാം പ്രതി ഒളിച്ചുകഴിഞ്ഞുവെന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.