വില്ലന്‍ വേഷം ചെയ്യാന്‍ നായകന്മാര്‍ വൈകാരിക സമ്മര്‍ദ്ദം ചെലുത്തുന്നു: വിജയ് സേതുപതി
1 min read
ഇനി വില്ലന്‍ വേഷം ചെയ്യില്ലെന്ന് വിജയ് സേതുപതി
ചെറിയ ചെറിയ സപ്പോര്‍ട്ടിങ് റോളുകളിലൂടെ ആരാധക വലയം സൃഷ്ടിച്ച ഒരു നടനാണ് വിജയ് സേതുപതി. പിന്നീട് നായക വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി താരം. നാനും റൗഡി താന്‍, സേതുപതി, ധര്‍മ ദുരൈ, വിക്രം വേദ, കറുപ്പന്‍, 96 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാന്‍ വിജയ് സേതുപതിക്ക് സാധിച്ചു.
എന്നാല്‍ ഇപ്പോള്‍ വില്ലന്‍ വേഷങ്ങളാലൂടെയാണ് വിജയ് സേതുപതി തിളങ്ങുന്നത്. എന്തുകൊണ്ട് താന്‍ വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്യുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തുകയാണ്. ഗോവയിലെ ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല ചിത്രങ്ങളിലും നായകന്‍ തന്നെ വിളിച്ച് വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ ആവശ്യപ്പെടാന്‍ തുടങ്ങിയെന്ന് വിജയ് പറഞ്ഞു. അവര്‍ എന്നില്‍ വൈകാരിക സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നു, അത് ഞാന്‍ നേരിടാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് വിഷമമില്ല, പക്ഷേ ഇപ്പോഴും ഞാന്‍ വില്ലനായി അഭിനയിക്കുന്നത് നിയന്ത്രിക്കുകയാണ്. അവര്‍ എന്നെ വളരെയധികം നിയന്ത്രിക്കുന്നു. നായകനെ മറികടക്കുന്ന ചില കാര്യങ്ങള്‍ എഡിറ്റിംഗില്‍ പോകുന്നുമുണ്ട്, വിജയ് സേതുപതി പറഞ്ഞു. ചലച്ചിത്രമേളയില്‍ നടി ഖുശ്ബു സുന്ദറുമായി നടത്തിയ സംഭാഷണത്തിലാണ് വിജയ് സേതുപതി ഈ കാര്യം പറഞ്ഞത്.
കുറച്ച് വര്‍ഷത്തേക്ക് സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നുമെന്നും താരം പറഞ്ഞു. ഞാന്‍ വില്ലന്‍ വേഷം ചെയ്യില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ സ്‌ക്രിപ്റ്റ് എങ്കിലും കേള്‍ക്കൂ എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ട് ഞാന്‍ തീരുമാനിച്ചു ഇനി കുറച്ചു വര്‍ഷത്തേക്കെങ്കിലും വില്ലന്‍ വേഷങ്ങള്‍ ചെയ്യേണ്ടെന്ന്. അതുകൊണ്ട് അവിടെ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രമായ മാസ്റ്ററില്‍ വിജയിയുടെ വില്ലനായി അദ്ദേഹം എത്തിയിരുന്നു. പിന്നാലെ കമല്‍ഹാസന്‍ പ്രധാന വേഷത്തില്‍ എത്തിയ വിക്രത്തിലും അദ്ദേഹം വില്ലനായി എത്തി. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറ്റ്‌ലി സംവിധാനം ചെയ്ത ജവാനില്‍ വിജയ് സേതുപതി വില്ലനായി എത്തിയത്.