അവിവാഹിതര്‍ക്ക് ഫ്‌ലാറ്റില്ലെന്ന നിലപാട് മാറ്റി ഫ്‌ലാറ്റ് ഉടമ

1 min read

തിരുവനന്തപുരം: അവിവാഹിതര്‍ ഫ്‌ലാറ്റ് ഒഴിയണമെന്ന നിലപാട് മാറ്റി ഫ്‌ലാറ്റ് ഉടമകള്‍. തിരുവനന്തപുരം പട്ടത്തെ ഹീരാ ഫ്‌ലാറ്റ് അസോസിയേഷന്‍ അവിവാഹിതര്‍ രണ്ട് മാസത്തിനുള്ളില്‍ ഫ്‌ലാറ്റ് ഒഴിയണം എന്ന് പറഞ്ഞ സംഭവത്തിലാണ് പുതിയ ട്വിസ്റ്റ്. എന്നാല്‍ ഇവിടുത്തെ അവിവാഹിതരായ ഫ്‌ലാറ്റുടമകല്‍ പെണ്‍കുട്ടികള്‍ ഫ്‌ലാറ്റ് ഒഴിയെണ്ടെന്ന ഫ്‌ലാറ്റ് ഉടമ.

സദാചാര പ്രശ്‌നമുയര്‍ത്തി ഹീരാ ഫഌറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. അവിവാഹിതരായ യുവതികളുടെ ഫഌറ്റില്‍ ആണ്‍കുട്ടിളും യുവാക്കളുടെ ഫഌറ്റില്‍ യുവതികളും വരുന്നതിനും അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം, നടപടികളില്‍ നിന്ന് പിന്മാറില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവര്‍ പിന്‍വലിച്ചിട്ടില്ല.

ഇവിടം മടുത്തുവെന്നും തങ്ങള്‍ താമസം മാറാന്‍ തയ്യാറാവുകയാണെന്നും കഴിഞ്ഞ ദിവസം യുവതികള്‍ അറിയിച്ചിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നല്‍കുമെന്നാണ് അവര്‍ പറയുന്നത്. ഗോപികയുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരോട് ആലോചിച്ച ശേഷമാവും നിയമപരമായി നീങ്ങുന്നകാര്യത്തില്‍ തീരുമാനമാവുക.

Related posts:

Leave a Reply

Your email address will not be published.