ആറാം തമ്പുരാനില്‍ ഉര്‍വശിയെ കണ്ടവരുണ്ടോ ?
1 min readഞെട്ടേണ്ട, അത് ഉര്‍വശിയാ….
മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളില്‍ ഒന്നായിരുന്നു ആറാം തമ്പുരാന്‍.. മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ച എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റ്. 1997ലാണ് ചിത്രം റിലീസ് ചെയ്തത്. 250 ദിവസത്തിലധികം തിയേറ്ററുകളില്‍ തകര്‍ത്തോടി ആറാം തമ്പുരാന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ വിരിഞ്ഞ ആറാം തമ്പുരാനിലെ ഡയലോഗുകളും സൂപ്പര്‍ഹിറ്റായിരുന്നു.
ഇപ്പോഴിതാ ആറാം തമ്പുരാനില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ എല്ലാം തന്നെ അറിയാമെങ്കില്‍ പോലും അതില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ടോ എന്നത് ആര്‍ക്കും വ്യക്തമല്ല. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, സായികുമാര്‍, ശ്രീവിദ്യ, കൊച്ചിന്‍ ഹനീഫ, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഇതിലെവിടെയാ ഉര്‍വശി അഭിനയിച്ചത്. എന്തായിരുന്നു അവരുടെ റോള്‍… എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍…
എന്നാലിതാ കേട്ടോ…. ചിത്രത്തില്‍ ഉര്‍വശിയുമുണ്ടായിരുന്നു. മുഖം വ്യക്തമാക്കാതെയാണ് താരം അഭിനയിച്ചത്. സിനിമയിലെ ഹിറ്റ് പാട്ടുകളില്‍ ഒന്നായിരുന്ന ‘ഹരിമുരളീരവം’. ഈ പാട്ടില്‍ കണ്ണുകള്‍ മാത്രം കാണിച്ച്, മോഹന്‍ലാല്‍ അടുത്തേക്ക് ചെല്ലുമ്പോള്‍ ഓടി മറയുന്ന പെണ്‍കുട്ടി.. ഏതാ ആ യുവതി എന്ന് പലര്‍ക്കം സംശയം തോന്നിയ ഒന്നാണ്. അതാണ് ഉര്‍വശി.. ചിത്രത്തിന്റെ വിക്കിപീഡിയ ഇന്‍ഫര്‍മേഷനിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇത് കൂടാതെ സിനിമയ്ക്ക് പിന്നിലെ പല അണിയറക്കഥകളും പുറത്തുവരുന്നുണ്ട്…
രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് രഞ്ജിത്തും ഷാജി കൈലാസും ചര്‍ച്ച തുടങ്ങിയത്. ബിജുമേനോനും മനോജ്.കെ.ജയനുമായിരുന്നു അവരുടെ ചിത്രത്തിലെ നായകന്‍മാര്‍. മോഹന്‍ലാല്‍ അവരുടെ മനസ്സിലേ ഉണ്ടായിരുന്നില്ല. മദ്രാസിലെ ലോഡ്ജിലിരുന്ന് കഥ ഡവലപ്പ് ചെയ്യുന്നതിനിടയില്‍ മണിയന്‍ പിള്ള രാജു കടന്നു വരുന്നു. രാജുവിന് കഥ ഇഷ്ടപ്പെട്ടു. അദ്ദേഹം ഇക്കാര്യം നിര്‍മ്മാതാവായ ജി.സുരേഷ്‌കുമാറിനോട് പറഞ്ഞു. ഉടനെയെത്തി സുരേഷ്‌കുമാറിന്റെ ഫോണ്‍കോള്‍… ഇത് മോഹന്‍ലാലിനു പറ്റിയ സിനിമയാണ്, ഞാന്‍ അദ്ദേഹത്തോട് സംസാരിക്കാം… താമസിയാതെ മദ്രാസില്‍ പറന്നെത്തിയ സുരേഷ്‌കുമാര്‍ ആറാം തമ്പുരാന്റെ നിര്‍മ്മാണം എാറ്റെടുക്കുന്നു. മോഹന്‍ലാലിനു പറ്റിയ രീതിയില്‍ കഥയില്‍ പല മാറ്റങ്ങളും വരുത്തേണ്ടി വന്നു അണിയറപ്രവര്‍ത്തകര്‍ക്ക്.
അതുപോലെ തന്ന ആറാം തമ്പുരാന്‍ എന്ന പേര് സിനിമയ്ക്ക് വന്നതിന് പിന്നിലും ഒരു കഥയുണ്ട്. ചിത്രത്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് രഞ്ജിത്തും ഷാജി കൈലാസും ഒരു മനയില്‍ എത്തിയിരുന്നു. ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി മനം വിട്ടുതരുമോ എന്ന് ചോദിച്ചപ്പോള്‍, അവിടത്തെ കെയര്‍ ടേക്കര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആറാം തമ്പുരാനോട് ഒന്ന് ചോദിക്കണം എന്ന്. അപ്പോള്‍ രഞ്ജിന്റെ മനസ്സില്‍ സ്‌ട്രൈക്ക് ചെയ്ത പേരാണ് ആറാം തമ്പുരാന്‍.