ഹരിയാന നൂഹിലെ കലാപം : 3000 ഹിന്ദുക്കളെ രക്ഷിക്കാന്‍ ബുദ്ധിമുട്ടിയ കാര്യം എ.ഡി.ജി.പി വെളിപ്പെടുത്തുന്നു

1 min read

കലാപ കാരികള്‍ ജനം കൂടി നിന്നിടത്തേക്ക് വെടിവയ്ക്കുകയായിരുന്നു.

ഹരിയാനയിലെ നൂഹില്‍ ഹിന്ദുക്കളുടെ ജലാഭിഷേക ഘോഷയാത്രയ്ക്ക് നേരെ കലാപകാരികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പൊലീസിന്റെ ജോലി ഏറ്റവും ശ്രമകരമായെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മമതാസിംഗ് പറയുന്നു. അമ്പലത്തില്‍ കുടുങ്ങിയപ്പോയ ഹിന്ദുക്കളെ രക്ഷിക്കാന്‍ അങ്ങേയറ്റത്തെ ബുദ്ധിമുട്ടാണ് പോലീസ് അനുഭവിച്ചത്. ജൂലായ് 31ന് നാല്‍ഹാര്‍ ക്ഷേത്ത്രത്തില്‍ കുടുങ്ങിപ്പോയ 2500-3000 ഹിന്ദുക്കളെയാണ് പോലീസ് രക്ഷിച്ചത്.

ശ്രാവണ മാസത്തിലെ പുണ്യദിനത്തില്‍ ജലാഭിഷേകത്തില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് നേരെയാണ് ഇസ്ലാമിക തീവ്രവാദികള്‍ ആയുധങ്ങളും കല്ലുമായി ആക്രമണം നടത്തിയത്.

ക്ഷേത്രത്തില്‍ 2500-3000 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് താനവിടെ എത്തിയതെന്ന് അവര്‍ ഇന്‍ഡ്യാ ടിവിയോട് പറഞ്ഞു. ക്ഷേത്ത്രത്തിന്റെ മൂന്നുപാട് നിന്നും അക്രമികള്‍ വെടിവപ്പ് നടത്തുകയായിരുന്നു. പൊലീസ് അവിടെയുണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ കഴിയുന്ന സംഖ്യയിലാണ് അക്രമികളുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ കുടുങ്ങിക്കിടന്നത് സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള ഭക്തരായിരുന്നു.

ഇരുട്ടാകുന്നതുവരെ വെടിവപ്പ് തുടര്‍ന്നു. ഏതെങ്കിലും വ്യക്തികളെ ലക്ഷ്യം വയ്ക്കുന്നതിന് പകരം ജനം കൂടി നില്‍ക്കുന്നിടത്തേക്ക് അവര്‍ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. സ്ഥിതി ഗതികള്‍ ഗുരുതരമായതോടെ ആളുകളെ ചെറിയ കൂട്ടങ്ങളാക്കി രക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

‘ഞാനാദ്യം സ്ത്രീകളെ പുറത്തേക്ക് കൊണ്ടുപോയി. അവരാകെ ഭയചകിതരായിരുന്നു. ഞങ്ങളെ സമാശ്വസിപ്പിച്ചു. നിങ്ങളെ സുരക്ഷിതരായി എത്തിക്കുമെന്നും അതുവരെയും അവര്‍ സുരക്ഷിതരായിരിക്കുമെന്നും ഞങ്ങള്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ക്ഷേത്രത്തിലേക്കുള്ള വഴിയിലെല്ലാം തീവയ്പ്പ് നടക്കുന്നതിനാല്‍ പാടശേഖരത്തിലൂടെയാണ് ഞങ്ങളവരെ പുറത്തേക്ക് കൊണ്ടുപോയത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും കലാപത്തിന് ആക്കം കൂട്ടാനുള്ള ശ്രമം നടന്നു. തങ്ങളുടെ സാങ്കേതിക വിഭാഗം അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

നൂറോളം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നാണ പ്രകോപനമായ പോസ്റ്റുകള്‍ വന്നത്. ജനങ്ങളില തെറ്റായ വിവരമെത്തിക്കാനും കുഴപ്പങ്ങളുണ്ടാക്കാനുമായിരുന്നു അവര്‍ ശ്രമിച്ചത്.

ജൂലായ് 31ന്റെ കലാപത്തില്‍ ആറ് പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ പങ്കെടുത്ത 116 പേരെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപകാരികള്‍ എങ്ങനെയാണ് പോലീസിനെ ആക്രമിച്ചതെന്ന് ഇതുമായി രജിസ്റ്റര്‍ ചെയ്ത ഏഴ് എഫ്.ഐ.ആറുകളും വ്യക്തമാക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.