ഗാനഗന്ധര്വന് മലയാളത്തിന്റെ നന്ദി
1 min readഇന്ത്യന്‍ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസിന് ഇന്ന് 84ാം പിന്നാള്. മലയാളികളുടെ ലാവണ്യബോധത്തില്‍ പൂര്‍ണ ശ്രുതിയായിത്തീര്‍ന്നൊരു സിംഫണിയുണ്ടെങ്കില്‍ അതിന്റെ പേര് കെ. ജെ. യേശുദാസ്. ഇന്നാ സ്വരമാധുരി ആസ്വദിക്കാന്‍ ആയിരം പൂര്ണചന്ദ്രന്മാര് മണ്ണിലിറങ്ങുന്ന ദിനം. ആറ് പതിറ്റാണ്ടും കഴിഞ്ഞ് സംഗീതയാത്ര നടത്തുന്ന ഗാനഗന്ധര്വന് ശതാഭിഷക്തനായിരിക്കുന്നു. ആയിരം മാസം ജീവിച്ച്, ആയിരം പൂര്ണചന്ദ്രന്മാരെ കാണാനാവുകയെന്ന സൗഭാഗ്യ മുഹൂര്‍ത്തമാണ് ശതാഭിഷേകം. കേള്‍ക്കുന്തോറും വിസ്മയമേറുന്നതാണ് ആ സംഗീത ജീവിതം. അതിലേറെയും പ്രശസ്തിയുടെ, അതുല്യമായ അംഗീകാരത്തിന്റെ, ആരാധനയുടെ നാളുകള്‍. എന്നാല്‍, ഗന്ധര്‍വ പദവിയിലേക്കുള്ള ഈ യാത്ര അനേകം ദുര്‍ഘട വഴികളിലൂടെയായിരുന്നു. സംഗീതത്തിലൂടെ നിര്‍വചിക്കുന്ന അങ്ങ് ഈ ജന്മദിനപ്പുലരിയിലേക്കുണരുമ്പോള് മുഴുവന്‍ മലയാളത്തിന്റെയും ആശംസയും പ്രാര്‍ഥനയും ആ കാതോരത്തുണ്ടാവുമെന്നു തീര്‍ച്ച.