പാര്‍വതി പരിണയത്തിലെ ഹാന്റികാപ്ഡ് അശോകന്‍
1 min read
പാര്‍വതി പരിണയം സിനിമയില്‍ വെറൈറ്റിയില്‍ പാട്ട് പാടി ഭിക്ഷയാചിക്കാന്‍ വീട്ടിലേക്ക് കയറി വരുന്ന ഹാന്റികാപ്ട് അശോകനെ ആരും മറന്നിട്ടുണ്ടാകില്ല. ഒറ്റ രംഗം കൊണ്ട്, ഒറ്റ ഡയലോഗ്‌കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച വേഷം. പക്ഷെ ആ വേഷം ചെയ്യാന്‍ ഹരിശ്രീ അശോകന്‍ തയാറായിരുന്നില്ല. പാര്‍വതീ പരിണയത്തില്‍ അഭിനയിക്കാന്‍ ദിലീപാണ് നിര്‍ബന്ധിച്ചതെന്ന് അശോകന്‍ പറയുന്നു. മൂന്ന് സീനേയുള്ളൂ പോകുന്നില്ല എന്ന് ദിലീപിനോട് പറഞ്ഞിരുന്നു. ദിലീപിന്റെ നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ പോയത്. പിന്നീട് ഡയലോഗില്‍ തന്റെ കൂട്ടിച്ചേര്‍ക്കലുണ്ടായിട്ടുണ്ട്. ഒരു സോഷ്യല്‍ മീഡിയാ അഭിമുഖത്തില്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയായിരുന്നു ഹരിശ്രീ അശോകന്‍. ഈ ചിത്രമാണ് മലയാളത്തില്‍ തനിക്ക് ആദ്യ ബ്രേക്ക് തന്നത്. മൂന്ന് സീന്‍ ഒമ്പത് സീനായി പിന്നീട് കൂട്ടിചേര്‍ത്തെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. 1995 ലാണ് പാര്‍വതി പരിണയം റിലീസ് ചെയ്യുന്നത്.