വീണ്ടും വിവാഹിതയായെന്ന് ഹാദിയ, ഭര്‍ത്താവ് ആരെന്ന് പറയുന്നില്ല
1 min read
മകള്‍ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി 12 ന് പരിഗണിക്കും. മലപ്പുറം സ്വദേശി എ.എസ്.സൈനബ ഉള്‍പ്പെടെയുള്ളവരുടെ നിയമവിരുദ്ധ കസ്റ്റഡിയിലാണ് മകളെന്നാണു ഹര്‍ജിയിലെ ആരോപണം.
താനും ഭാര്യയും മകളെ ഫോണില്‍ വിളിക്കുകയും ഇടയ്ക്കു മലപ്പുറത്തെ ഹോമിയോ ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പലപ്പോഴും സ്വിച്ചോഫാണ്. ക്ലിനിക്കും അടഞ്ഞുകിടന്നു. മകള്‍ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവര്‍ പറഞ്ഞതെന്നും അറിയിച്ചു. വിവാഹം ചെയ്ത ഷഫിന്‍ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങള്‍ അറിയില്ലെന്നും ഇതിനിടെ, മകള്‍ പറഞ്ഞിരുന്നു.നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരാണ് ഇതിന് പിറകിലുള്ളതെന്നാണ് അച്ഛന്‍ പറയുന്നത്.
ഷഫിനുമായി വിവാഹമോചിതയായെന്നും തന്റെ ഇഷ്ടപ്രകാരം മറ്റൊരാളെ വിവാഹം ചെയ്‌തെന്നും ഹാദിയ ശനിയാഴ്ച രാവിലെ ഒരു വീഡിയോയില്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘
തമിഴ്‌നാട്ടില്‍ ഹോമിയോ വിദ്യാര്‍ഥിയായിരുന്ന അഖില 2017ല്‍ ഇസ്‌ലാം മതം സ്വീകരിക്കുകയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആദ്യം ഹൈക്കോടതി ഹാദിയയെ പിതാവിന്റെ കൂടെ വിട്ടെങ്കിലും പിന്നീട് സുപ്രീംകോടതി വിവാഹം അംഗീകരിക്കകയായിരുന്നു.
ReplyForward |