ഗ്രാമി 2023 – ചരിത്രത്തിലിടം നേടി ബിയോണ്‍സി; ഇന്ത്യന്‍ ഗായകന്‍ റിക്കി കെജിനും നേട്ടം

1 min read

ലോകസംഗീത രംഗത്തെ ജനപ്രിയ പുരസ്‌കാരമായ ഗ്രാമിയില്‍ റെക്കോര്‍ഡിട്ട് ബിയോണ്‍സി. മികച്ച ഡാന്‍സ് ഇലകട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ്, മികച്ച ട്രെഡീഷണല്‍ ആര്‍ & ബി പെര്‍ഫോര്‍മന്‍സ് എന്നീ വിഭാഗങ്ങളിലാണ് ബിയോണ്‍സിയുടെ നേട്ടം. ഇതാദ്യമായാണ് മികച്ച ഡാന്‍സ് ഇലകട്രോണിക് മ്യൂസിക് റെക്കോര്‍ഡിങിന് ബിയോണ്‍സി പുരസ്‌കാരം നേടുന്നത്. ലോസാഞ്ചലസിലാണ് 65-ാമത് ഗ്രാമി പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്.
രണ്ടു പതിറ്റാണ്ടിലധികമായി സംഗീതലോകത്തെ ഇളക്കി മറിക്കുന്ന ബിയോണ്‍സി ഗായിക, എഴുത്തുകാരി, അഭിനേത്രി, നര്‍ത്തകി എന്നീ മേഖലകളില്‍ വ്യക്തമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2013ലും 2014ലും ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരില്‍ ഒരാളായി ബിയോണ്‍സിയെ തെരഞ്ഞെടുത്തിരുന്നു. 2015ല്‍ ഫോബ് മാഗസിന്‍ ഏറ്റവും കരുത്തയായ സംഗീതജ്ഞയായി തെരഞ്ഞെടുത്തു. പൂരണ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് 2017ല്‍ ബിയോണ്‍സി ഗ്രാമി വേദിയിലെത്തിയത്.
ഗ്രാമി ചരിത്രത്തില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തി എന്ന ബഹുമതിയാണ് ബിയോണ്‍സി സ്വന്തമാക്കിയത്. ഇതുവരെ നേടിയത് 32 പുരസ്‌കാരങ്ങള്‍. ഗ്രാമി പുരസ്‌കാരത്തിന് ഏറ്റവുമധികം തവണ നാമനിര്‍ദ്ദേശം ലഭിച്ച കലാകാരിയും ബിയോണ്‍സി തന്നെ.

RICKY KEJ

ഇന്ത്യന്‍ ഗായകനായ റിക്കി കെജിനെ ഗ്രാമി പുരസ്‌കാരം തേടിയെത്തുന്നത് മൂന്നാം തവണയാണ്. സകോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാഡിനൊപ്പം ഡിവൈന്‍ ടൈഡ്സ് എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം. 2015ല്‍ സ്റ്റുവര്‍ട്ട് കോംപ്ലാഡിനൊപ്പം വിന്‍ഡ്സ് ഓഫ് സംസാര എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 2022ല്‍ മികച്ച ന്യൂ ഏജ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം.

ഗ്രാമി 2023 പുരസ്‌കാരങ്ങള്‍:

  • മികച്ച ഡാന്‍സ് ഇലകട്രോണിക് മ്യൂസിക് റെക്കോര്‍ഡിങ് – ബിയോണ്‍സിയുടെ പ്ലാസ്റ്റിക് ഓഫ് ദ് സോഫ
  • മികച്ച ട്രെഡീഷണല്‍ ആര്‍ & ബി പെര്‍ഫോര്‍മന്‍സ് – ബിയോണ്‍സിയുടെ ബ്രേക് മൈ സോള്‍
  • മികച്ച മ്യൂസിക് വീഡിയോ – ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഓള്‍ ടു വെല്‍
  • മികച്ച പോപ് വോക്കല്‍ ആല്‍ബം – ഹാരി സ്റ്റേല്‍സിന്റെ ഹാരീസ് ഹൗസ്
  • മികച്ച ട്രെഡീഷണല്‍ പോപ് വോക്കല്‍ ആല്‍ബം – മൈക്കിള്‍ ബബിളിന്റെ ഹൈര്‍
  • മികച്ച റാപ് പെര്‍ഫോര്‍മന്‍സ് – കെന്‍ഡ്രിക് ലാമറിന്റെ ദ ഹാര്‍ട്ട് പാര്‍ട്ട് 5
  • മിക്ച്ച റോക്ക് ആല്‍ബം – ഓസി ഒസബോര്‍ണിന്റെ പേഷ്യന്റ് നമ്പര്‍ 9
  • മികച്ച റോക്ക് പെര്‍ഫോര്‍മന്‍സ് – ബ്രാന്‍ഡി കാര്‍ലിയുടെ ബ്രോക്കണ്‍ ഹോഴ്സസ്

Related posts:

Leave a Reply

Your email address will not be published.