നാലാം ശനിയാഴ്ച അവധി നൽകുന്നതിൽ നിന്ന് സർക്കാർ പിൻമാറി

1 min read

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നതിൽ നിന്ന് സർക്കാർ പിൻമാറി. നാലാം ശനിയാഴ്ച അവധിയാക്കുന്നതിൽ സംഘടനകളുമായാണ് ചീഫ് സെക്രട്ടറി ആദ്യം ചർച്ച നടത്തിയത്. എന്നാൽ സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിലൊന്നും തീരുമാനമായില്ല. ഇതിനെത്തുടർന്ന് തീരുമാനമെടുക്കുന്നതിനായി ഫയൽ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.
നാലാം ശനിയാഴ്ച അവധിയാക്കുമ്പോൾ, കാഷ്വൽ ലീവുകൾ നിലവിലുളള 20ൽ നിന്ന് 15 ദിവസമാക്കി കുറയ്ക്കും, പ്രവർത്തന സമയം 10.15 മുതൽ 5.15 എന്നത് 10 മുതൽ 5.15 വരെയാക്കി മാറ്റും എന്നിവയായിരുന്നു സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ. ലീവ് ദിവസം കുറയ്ക്കുന്നതിനെ പ്രതിപക്ഷ സംഘടനകൾ എതിർത്തു. ഭരണാനുകൂല സംഘടനകൾക്ക് രണ്ടു വ്യവസ്ഥകളോടും എതിർപ്പായിരുന്നു. ഇതിനെത്തുടർന്നാണ് അവധി നൽകുന്നതിൽ നിന്ന് സർക്കാർ പിൻമാറിയത്.

Related posts:

Leave a Reply

Your email address will not be published.