നഷ്ടപ്പെടുത്തിയത് സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍

1 min read

.

നമ്മുടെ ധനകാര്യ മന്ത്രി എന്താണ് പറഞ്ഞത് . പെട്രോളിന് രണ്ട് രൂപ അധിക സെസ് പിരിക്കുന്നത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാനാണെന്നല്ലേ. ഇതുകൊണ്ടൊന്നും സംസ്ഥാനത്തിന് എഴുന്നേറ്റ് നടക്കാന്‍ പറ്റില്ല. ശമ്പളം കൊടുക്കാനൊന്നും തുക തികയില്ല.

ഇതാല്‍ ഈ സെസൊന്നും ഇല്ലാതെ തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു വലിയ വരുമാനമായിരുന്നു തോട്ടങ്ങളുടെ പാട്ടത്തുക. അതാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. .
എങ്ങനെയെന്നല്ലെ
. അതാണ് തോട്ടങ്ങളുടെ പാട്ടക്കുടിശികയുടെ കഥ നമ്മോട് പറയുന്നത്.
അതിങ്ങനെ

1963ലാണ് കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. 15 ഏക്കറില്‍ കൂടുതല്‍ ആളുകള്‍ കൈവശം വച്ച ഭൂമിയെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തു. ചെറിയ തുക നഷ്ടപരിഹാരവും നല്‍കി. ഏറ്റെടുത്ത ഭൂമിയെ നാം മിച്ച ഭൂമിയെന്നു വിളിച്ചു. അത് ഭൂരഹിതര്‍്ക്ക് വിതരണം ചെയ്തു. എന്നാല്‍ തോട്ടഭൂമിയില്‍ 15 ഏക്കറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ ഇളവ് നല്‍കി. 15 ഏക്കറില്‍ മാത്രമേ ജന്മാവകാശമൂള്ളൂ. ബാക്കിക്ക് ഇളവ് നല്‍കും. ഇളവ് കിട്ടിയ ഭൂമിയടെ ജന്മാവകാശം സര്‍ക്കാരിനാണ്. ഇളവ് നല്‍കാന്‍ വെച്ച ഉപാധികള്‍ ലംഘിച്ചാല്‍ അതായത് ഭൂമി തരം മാറ്റുകയോ വ്യക്തമാക്കിയ കൃഷി ചെയ്യാതിരിക്കുകയോ ചെയ്യുമ്പോള്‍ അത് മിച്ചഭൂമിയായി മാറും.

പൊതുവെ പറഞ്ഞാല്‍ രണ്ട് തരത്തിലുള്ള തോട്ടഭൂമികള്‍ക്കാണ് ഇങ്ങനെ ഇളവ് കിട്ടിയത്. ഒന്ന് ജന്മിയുടെ കൈവശം ഉണ്ടായിരുന്നത്. രണ്ട് ജന്മി പാട്ടത്തിന് കൊടുത്തത്. ഇതില്‍ ജന്മി പാട്ടത്തിന് കൊടുത്ത ഭൂമിയിലെ പാട്ടക്കാരനാണ് പിന്നീട് ഭൂമി കൈവശം വച്ചിരുന്നത്. അവിടെയും ജന്മാവകാശം 15 ഏക്കര്‍ മാത്രം. ബാക്കി ഇളവ് ലഭിച്ചതാണ്. എന്നാല്‍് മറ്റൊരു പ്രത്യേകത ഉണ്ട്. ഇതുവരെ പാട്ടക്കാരന്‍ ജന്മിക്കാണ് പാട്ടം കൊടുത്തിരുന്നതെങ്കില്‍ 1.1.1970 മുതല്‍ അത് സര്‍ക്കാരിനാണ് നല്‍കേണ്ടിയിരുന്നത്. ഈ പാട്ടക്കാരന്‍ ചില്ലറക്കാരനൊന്നുമല്ല. കാരണം സ്വാതന്ത്ര്യത്തിന് മുമ്പ് പല വിദേശ കമ്പനികളും ഇങ്ങനെ ഭൂമി പാട്ടത്തിനെടുത്തിരുന്നു. പിന്നീട് അത് ഇന്ത്യയിലുള്ള കമ്പനികളുടെ കൈവശമായി. അതായത് കോര്‍പ്പറേറ്റുകള്‍. ഇവര്‍് പാട്ടത്തുക സര്‍ക്കാരിന് വര്‍ഷാവര്‍ഷം കൊടുത്തിരുന്നുവോ. സര്‍ക്കാര്‍ അത് ഈടാക്കിയിരുന്നുവോ. അധികൃതര്‍ അത് വിശദീകരിക്കട്ടെ. കേരളത്തില്‍ ഏതാണ്ട് ് അഞ്ച് ലക്ഷത്തോളം
ഏക്കര്‍ തോട്ടഭൂമിയുണ്ടെന്നാണ് കണക്ക്. ഇതുവരെ ആരില്‍ നിന്നും പാട്ടം വാങ്ങിയിട്ടില്ല. എത്ര ഭൂമിയില്‍ നിന്ന് എത്ര രൂപ പാട്ടം കിട്ടിയെന്ന് അധികൃതര്‍ പറയട്ടെ. ഉദാഹരണത്തിന് രു ഏക്കറിന് 5000 രൂപ പ്രതിവര്‍ഷ പാട്ടം കണക്കാക്കിയതെന്ന് കരുതുക. അങ്ങനെയായാല്‍ 50 വര്‍്ഷത്തേക്ക് ചുരൂങ്ങിയത് രണ്ട് ലക്ഷം ഏക്കറില്‍ ന്ിന് എത്രം പാട്ടം കിട്ടേണ്ടിയിരുണെന്ന് കണക്കുകൂട്ടി നോക്കൂ. അത് പിരിക്കാതിരുന്നതെന്തുകൊണ്ടാണ്. നാഴികയ്ക്ക് നാല്പത് വട്ടം കോര്‍പറേറ്റുകള്‍ക്കെതിരെ സംസാരിക്കുന്നവര് മറുപടി പറയട്ടെ.

ഇപ്പോഴിതാ പുതിയ ആനുകൂല്യങ്ങള്‍ തോട്ടമുടമകള്‍ക്ക് നല്‍കുകയാണ്.

അതായത് തോട്ടമുടമകള്‍ ഇനി കാര്‍ഷികാദായ നികുതി അടയ്‌ക്കേണ്ട. നേരത്തെ ഇളവ് നല്‍കിയ ഭൂമിയിലെ മരം മുറിക്കണമെങ്കില്‍ വനം വകുപ്പിന്‍്‌റെ അനുവാദം വേണ്ടിയിരുന്നു. മരത്തിന് സീനിയറേജ് നല്‍കേണ്ടിയിരുന്നു. ഒര ക്യുബിക് മീറ്ററിന് 2000 രൂപവരെയായിരുന്നു മുറിച്ച മരത്തിന് നല്‍കേണ്ടത്. പിണറായി സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം മരം മുറിക്കാന്‍ അനുവാദവും വേണ്ട പണവും നല്‍കേണ്ട. ഇതിന്റെ മറവില്‍ സംരക്ഷിത മരം മുറിച്ചാലും ആരും ചോദിക്കില്ല. തോട്ടം മേഖലയിലെ ട്രേഡ് യൂണിയനുകളെല്ലാം പ്രത്യേകിച്ച് സി.ഐ.ടി.യു മുതലാളിമാരുടെ ഏജന്റുമാരായി മാറി. തോട്ടത്തിന് ഇളവ് കൊടുക്കുമ്പോള്‍ തൊഴിലാളിയുടും താമസം, ആരോഗ്യം, മക്കളുടെ വിദ്യാഭ്യാസം ഒക്കെ തോട്ടമുടമയുടെ ചുമതലയാണെന്ന കരാര് വച്ചതായിരുന്നു. ഇപ്പോള്‍ ലയങ്ങള്‍ നന്ാക്കേണ്ട ചുമതല മുതലാളിക്കല്ലെന്നാണ് സര്ക്കാര്‍ പറയുന്നത്.് പകരം ലൈഫ് മിഷന്‍ വഴിയാണ് തോട്ടത്തിലെ വീട് നിര്‍മ്മാണമൊക്കെ നടക്കുന്നത്. പുറത്ത് ്‌കോര്‍പറേറ്റ് വിരുദ്ധത . അകത്ത് അവരെ സഹായിക്കല്‍

Related posts:

Leave a Reply

Your email address will not be published.