മിഠായിത്തെരുവിലെത്തി ഗവര്‍ണര്‍ എസ്.എഫ്. ഐക്കാര്‍ ഓടിയൊളിച്ചു
1 min readതന്നെ വെല്ലുവിളിച്ച പ്രതിഷേധക്കാര്‍ക്കുള്ള മറുപടിയായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തി. നൂറുകണക്കിന് പേരാണ് അപ്രതീക്ഷിതമായി നഗരത്തിലെത്തിയ ഗവര്‍ണറെ സ്വീകരിക്കാന്‍ തടിച്ചു കൂടിയത്. ഹല്‍വ വാങ്ങുന്നതിനായാണ് മിഠായിത്തെരുവിലെത്തിയതെന്ന പറഞ്ഞ ഗവര്‍ണര്‍ കുട്ടികളോട് സംസാരിക്കുകയും മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ രുചിക്കുകയും ചെയ്തു.
കോഴിക്കോടുനിന്ന് കേരളത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങിയെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കേരളത്തോട് അകമഴിഞ്ഞ നന്ദിയെന്നും ഗവര്‍ണര്‍ പറഞ്ഞു.. പൊതുജനങ്ങളോട് സംസാരിച്ചും കുട്ടികളെയെടുത്തും നാട്ടുകാരോടൊപ്പം സെല്‍ഫിയെടുത്തും ഗവര്‍ണര്‍ മുന്നോട്ട് നീങ്ങി. ഉച്ചയ്ക്ക് 1.15ഓടെയാണ് അദ്ദേഹം മിഠായിത്തെരുവില്‍ നിന്ന് മടങ്ങിയത്.
സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ വകവയ്ക്കാതെ ഗവര്‍ണര്‍ അവിടെ എത്തിയപ്പോള്‍ കാലും കുത്തി, കയ്യുംകുത്തി എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡീയ ഗവര്‍ണര്‍ക്കൊപ്പം നിന്നത്. തിരുവനന്തപുരത്ത് ഗവര്‍ണറുടെ കാര്‍ ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ , ആരിഫ് മുഹമ്മദ് ഖാന്‍ അവരെ ക്രിമിനല്‍സ് എന്ന് വിളിച്ച് കാറില്‍ പുറത്തിറങ്ങിയതോടെ ഓടിപ്പോവുകയായിരുന്നു. തന്നെ ആക്രമിക്കണമെന്നുള്ളവര്‍ക്ക് നേരിട്ട് വരാമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.