പിണറായി വിജയന്‍ കൊലക്കേസ് പ്രതിയല്ലേയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
1 min readപിണറായി വിജയന്റെ നിഷ്ഠൂരതയുടെ ഏടുകള്‍ പുറത്തെടുത്ത് ഗവര്‍ണര്‍
കണ്ണൂരിലെ കൊലപാതകങ്ങളില്‍ പിണറായി വിജയന്റെ പങ്ക് നിങ്ങള്‍ക്കറിയില്ലേ? ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മാദ്ധ്യമ പ്രവര്‍ത്തകനോട് ആണ്
ഈ ചോദ്യം ചോദിച്ചത്. അക്രമികളുടെ നാടായ കണ്ണൂരില്‍ നിന്ന് വരുന്ന ആളായത് കൊണ്ടാണ് വിജയന്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ പരാമര്‍ശം പിണറായി അനുകൂലികളെ നേരത്തെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യം വീണ്ടും ഉന്നയിച്ച മാദ്ധ്യമ പ്രവര്‍ത്തകനോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെചോദിച്ചത്. ‘കണ്ണൂരിലെ കൊലപാതകങ്ങളില്‍ പിണറായി വിജയനുള്ള പങ്ക് നിങ്ങള്‍ക്കറിയില്ലേ എന്ന്.’
രാഷ്ട്രീയ എതിരാളികളോടുള്ള സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ക്രൂരതയെ എടുത്തുകാണിക്കുന്നതായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍. ആരിഫ് മുഹമ്മദ് ഖാന്‍ ഇത് പറഞ്ഞതോടെ വീണ്ടും പിണറായിയുടെ ഭൂതകാലം ചര്‍ച്ചാ വിഷയമാവുകയാണ്.
200 ഓളം RSS-BJP പ്രവര്‍ത്തകരെയാണ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സി.പി.എം അരിഞ്ഞു തള്ളിയത്. അതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പലരും ആജീവനാന്തം അംഗവൈകല്യം കൊണ്ടു നടക്കേണ്ടി വന്നു.
ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞ സംഭവങ്ങളില്‍ ആദ്യത്തേത് 1968 ഏപ്രില്‍ 28നാണ് നടക്കുന്നത്. അന്ന് സി.പി.എം പ്രാദേശിക നേതാവും KSYF ഭാരവാഹിയുമായിരുന്നു പിണറായി വിജയന്‍. തലശ്ശേരിയില്‍ കൂടുതലും പാര്‍ട്ടി ഗ്രാമങ്ങള്‍. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുക, ഗ്രാമത്തില്‍ നിന്നുവരെ നിഷ്‌കാസിതരാക്കുക എന്നതായിരുന്നു നയം . ആ സമയത്താണ് തലശ്ശേരിയിലെ തയ്യല്‍ക്കാരനായ വാടിക്കല്‍ രാമകൃഷ്ണന്‍ RSS പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത്. ഇതില്‍ ക്ഷുഭിതനായ CPMകാര്‍ ആദ്യം അയാളെ പിന്തിരിപ്പിക്കാന്‍ നോക്കി. വഴങ്ങില്ലെന്ന് മനസ്സിലായപ്പോള്‍ അയാളെ ശരിയാക്കാനായിരുന്നു സിപിഎം തീരുമാനം.
1968 ഏപ്രില്‍ 28ന് 200 ഓളം പേര്‍ എം.വി.രാജഗോപാലിന്റെ നേതൃത്വത്തില്‍ പ്രകടനമായി രാമകൃഷ്ണന്റെ കടയിലേക്ക് വന്നു. പിന്നെ ആക്രമണമായിരുന്നു. പിണറായി വിജയന്‍ മഴു കൊണ്ട് രാമകൃഷ്ണനെ വെട്ടുന്നത് താന്‍ കണ്ടതാണെന്നാണ് രാമകൃഷ്ണന്റെ കൂടെ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബാലകൃഷ്ണന്‍ ആറുവര്‍ഷം മുമ്പ് പറഞ്ഞത്. ആദ്യമായാണ് ഇക്കാര്യം പുറത്തു പറയുന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സിപിഎമ്മിനെ എല്ലാവര്‍ക്കും അത്രയ്ക്കും ഭയമായിരുന്നു അന്ന്..
ഉമേഷ് പറഞ്ഞതിങ്ങനെ…
ഞാന്‍ കേള്‍ക്കുന്നത് വാടിക്കല്‍ രാമകൃഷ്ണന്റെയും കൂടെയുണ്ടായിരുന്ന ബാലകൃഷ്ണന്റെയും നിലവിളിയാണ്. രാമകൃഷ്ണന്റെ ശരീരം മുഴുവന്‍ വെട്ടേറ്റ് ചോര ഒലിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം രാമകൃഷ്ണനെ ഒരു ഓട്ടോയില്‍ കയറ്റി. ഒരു ജോണിയുടെ ഓട്ടോറിക്ഷയായിരുന്നു അത്. കൂടെയുണ്ടായിരുന്ന തയ്യല്‍ തൊഴിലാളിയായ ബാലകൃഷ്ണന്‍ പറയുന്നു. പിണറായി വിജയന്‍ മഴുകൊണ്ട് വെട്ടുന്നത് ഞാന്‍ കണ്ടതാണ്. ഞാനിന്നും പിണറായി വിജയന്റെ ആ മുഖം ഓര്‍ക്കുന്നു. ബാലകൃഷ്ണന്‍ പറയുന്നു.
അന്ന് കേസൊതുക്കി തീര്‍ക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. ജനത്തിന് മുഴുവന്‍ ഭയമായിരുന്നു. സിപിഎമ്മിന്റെ ഭരണമായിരുന്നു അന്ന്. EMS നമ്പൂതിരിപ്പാടായിരുന്നു മുഖ്യമന്ത്രി. അധികാരം ഉപയോഗിച്ച് പിണറായി വിജയനെ രക്ഷിക്കാന്‍ EMSനും CPMനും കഴിഞ്ഞു. പിണറായി വിജയനും എം.വി രാജഗോപാലനും ഈ കേസില്‍ പ്രതികളായിരുന്നു. എന്നാല്‍ കൃത്യമായ സാക്ഷി മൊഴി ഇല്ലാത്തതിനാല്‍ കോടതിക്ക് ശിക്ഷിക്കാന്‍ കഴിഞ്ഞില്ല. സാക്ഷികള്‍ക്ക് അത് പുറത്തും കോടതിയിലും പറയാന്‍ ഭയമായിരുന്നു. പറഞ്ഞെങ്കില്‍ അവരെയും കൊന്നേനേ. അത്രയക്ക് ഭീകരതയാണ് ആ കാലത്ത് CPM കാട്ടിയത്. എല്ലാ അക്രമങ്ങള്‍ക്കും ഒത്താശ നല്‍കിയതും ഗൂഡാലോചന നടത്തിയതും ഈ നേതാക്കളായിരുന്നു. അതില്‍ എം വി രാജഗോപലനെ പല കീഴ്‌ക്കോടതികളും ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മേല്‍ കോടതി വെറുതെ വിട്ടു. MLAയായിരുന്ന രാജുമാസ്റ്റര്‍ എന്ന എം വി രാജഗോപാലന്റെ മകളുടെ ഭര്‍ത്താവാണ് മരിച്ചുപോയ CPM സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍.
ഏതായാലും ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍ പിണറായി വിജയന്റെ പഴയ ക്രൂരതകള്‍ വീണ്ടും പുറത്തുകൊണ്ടുവരികയാണ്. സി.പി.എം നേതാവും എസ്.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റുമായിരുന്നു സഖാവ് ടി.പി.ചന്ദ്രശേഖരന്‍. വാടകക്കൊലയാളികളെക്കൊണ്ടാണ് സി.പി.എം നേതൃത്വം 51 കാരനായ ടി.പിയെ 51 വെട്ട് വെട്ടിക്കൊന്നത്. ഏതോ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ വന്നവരാണ് ചന്ദ്രശേഖരനെ കൊന്നതെന്നും പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറിയായി പിണറായി വിജയന്‍ പറഞ്ഞത്. പാര്‍ട്ടിയുടെ കോഴിക്കോട്-കണ്ണൂര്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനും കൂത്തുപറമ്പിലെ ഏരിയാ നേതാക്കളുമൊക്കെ കേസില്‍ പ്രതികളായി. സി.പി.എമ്മിന്റെ രണ്ട് ജില്ലാഘടകങ്ങള്‍ സംയുക്തമായി ഒരു ഓപ്പറേഷന്‍ നടത്തണമെങ്കില്‍ സംസ്ഥാന സെക്രട്ടറി അറിയാതെ നടക്കില്ലെന്ന് സി.പി.എമ്മിന്റെ സംഘടനാ രീതി അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. പ്രതികളിലേക്കെല്ലാമെത്തിയ അന്വേഷണ സംഘം ഗൂഡാലോചകരിലേക്കെത്തുമ്പോഴേക്കും സി.പി.എം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയായത് മറ്റൊരു കാര്യം.