പൊലിസുകാര്‍ക്ക് സമ്മാനം പോരാ, എം.എല്‍.എ ആക്കണം

1 min read

 നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ക്ക് എ.ഡി.ജി.പി അജിത് കുമാര്‍ സമ്മാനം നല്‍കുന്നുവത്രെ. എന്തിന് സമ്മാനത്തിന് ഒതുക്കണം.. അങ്ങനെ കൊച്ചുകുട്ടികളെപ്പോലെ സമ്മാനത്തിലൊതുക്കേണ്ട ഒന്നാണോ അവര്‍ ചെയ്ത സേവനം. ഇവരെയൊക്കെ എം.എല്‍.എ മാരാക്കണം. ചുരുങ്ങിയത് യൂത്ത് കോണ്‍ഗ്രസുകാരന്റെ കഴുത്ത് ഞെരിച്ച  ഡി.സി.പി കെ.ഇ.ബൈജുവിനെയും ആറന്മുളയില്‍ എസ്.എഫ്.ഐക്കാര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചപ്പോള്‍ കുറ്റംചെയ്തവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം പരാതിക്കാര്‍ക്കെതിരെ തുരുതുരാ കേസെടുത്ത് എസ്.എച്ച്. ഒവിനെയും ജീപ്പില്‍ നിന്നിറങ്ങി യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും ഒക്കെ എം.എല്‍.എ മാരാക്കണം. സി.പി.എമ്മിന് സുരക്ഷിതമായ മണ്ഡലത്തില്‍വേണം അവരെ മത്സരിപ്പിക്കാന്‍. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെക്കാള്‍ മികച്ച രീതിയില്‍ നിയമസഭയില്‍ കയറി മുണ്ടുപൊക്കിക്കാണിക്കാ്‌നും ഡെസ്‌കില്‍ കയറാനും മൈക്ക് പറിക്കാനുമൊക്കെ ഇവര് മിടുക്കു കാണിക്കും. പിന്നെ കുറെക്കാലം പാര്ട്ടിയില്‍ പ്രവര്‍ത്തിച്ചവരെ എം.എല്‍.എ ആക്കുമ്പോള്‍ അവര്‍ക്കല്പം അഹങ്കാരം കാണും.. എന്നാല്‍ പൊലീസുകാരാവുമ്പോള്‍ യശമാനനെ ഭയഭക്തിയോടെ  അനുസരിക്കും.എന്ത് തോന്നിവാസവും  പറഞ്ഞുകൊടുത്താല്‍മതി ,ചെയ്‌തോളും.  ഫസ്റ്റ് ഒബെ ദെന്‍ ക്വസ്റ്റിയന്‍.

Related posts:

Leave a Reply

Your email address will not be published.