അമേരിക്കയിലെ ഹിന്ദു ഫോബിയക്കെതിരെ ജോർജിയ പ്രവിശ്യ പരസ്യമായി രംഗത്തുവന്നു
1 min readമറ്റ് മതങ്ങൾക്കെതിരെ പ്രചാരണം നടക്കുമ്പോൾ അപലപിക്കുന്നവർ ഹിന്ദുവിരുദ്ധ നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു.
ജോർജിയ : അമേരിക്കയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ അമേരിക്കയിലെ പ്രമുഖ സംസ്ഥാനമായ ജോർജിയയിലെ അസംബ്ലി പരസ്യമായി രംഗത്തുവന്നു. ജോർജിയ അസംബ്ലി ഹിന്ദു ഫോബിയയ്‌ക്കെതിരെ ഏകകണ്‌ഠേന പ്രമേയം പാസ്സാക്കി. സഭയിലെ അഞ്ച് നിയമസഭാംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ആദ്യമായാണ് അമേരിക്കയിലെ ഒരു സംസ്ഥാനം ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പരസ്യമായി പ്രമേയം പാസ്സാക്കുന്നത്. അതും ഏകകണ്ഠമായി.
അമേരിക്കയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ഹിന്ദു ഫോബിയ, ഹിന്ദുവിരുദ്ധ മുൻവിധി, അസഹിഷ്ണുത എന്നിവയ്‌ക്കെതിരെ അംസബ്ലി ശക്തമായ നിലാപാടാണ് സ്വീകരിച്ചത്. അമേരിക്കയിൽ വിവിധ മതങ്ങൾക്കു നേരെ നടക്കുന്ന മുൻവിധിയോടെയുള്ള പ്രചാരണങ്ങൾ വരുമ്പോൾ പലരും അതിനെ
അപലപിക്കാറുണ്ടെങ്കിലും ഹിന്ദുഫോബിയ ശക്തമാകുമ്പോൾ ഇവരനങ്ങാതിരിക്കുകയാണ് പതിവ്.
ഹിന്ദുവിരുദ്ധത ഇത്രയും വിഷലിപ്തവും സ്ഥാപനവത്കൃതവും ആയതിന്റെ പിറകിൽ അമേരിക്കൻ സർവകലാശാലകളിലെ ചില അക്കാഡമിക് വിദഗ്ദധരാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. ഇവർ ഹിന്ദു മൂല്യങ്ങളെ എതിർക്കുകയും ഹിന്ദു ധർമ്മഗ്രന്ഥങ്ങളും മറ്റുമാണ് അക്രമമുണ്ടാകാൻ കാരണമെന്ന് പ്രചരിപ്പിക്കുകയുമാണ്. ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ വ്യാപകമാവുന്നുണ്ടെന്നത് രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ടതാണ്. 2021 ൽ ഹിന്ദുക്കൾക്കും ഹിന്ദു സംഘടനകൾക്കും ഹിന്ദു ചടങ്ങുകൾക്കും നേരെ 18 ആക്രമണമങ്ങളാണ് നടന്നത്. ഇതിൽ 21 പേർക്ക് പരിക്കേറ്റു. തൊട്ടുമുമ്പുളള വർഷം 11 ആക്രമണങ്ങൾ നടന്ന സ്ഥലത്താണിത്.
രാജ്യത്തെ പ്രമുഖ സർവകലാശാലകളടക്കം 40 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഹിന്ദുവിരുദ്ധ സമ്മേളനങ്ങൾ നടന്നത്. ഹിന്ദുവിശ്വാസങ്ങൾക്കും പുസ്തകങ്ങൾക്കുമെതിരായ കടുത്ത പ്രചാരണങ്ങളാണ് ഇവർ നടത്തിയത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ഹിന്ദുക്കൾക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്.
ലോകത്തിന്റെ എല്ലാ വൈവിദ്ധ്യങ്ങളെയും അമേരിക്ക ഉൾക്കൊണ്ടിട്ടുണ്ട്. ഇവിടത്തെ നിയമങ്ങളെ ബഹുമാനിക്കുകയും കുടുംബ ബന്ധങ്ങളിലും ജീവിത മൂല്യങ്ങളിലും വിശ്വസിക്കുകയും നമ്മുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അമേരിക്കയിലെ ഹിന്ദു സമൂഹത്തെ പ്രശംസയോടെയാണ് പ്രമേയം നോക്കിക്കണ്ടത്.
യോഗ, ആയുർവേദം, ധ്യാനം, സംഗീതം, സാംസാകാരിക മൂല്യങ്ങൾ എന്നിവയ്ക്ക് ഹിന്ദുയിസം വലിയ സംഭാവനയാണ് നൽകയിതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.