എം.എം മണിയെ വിമര്‍ശിച്ച, ഗസറ്റഡ് ഓഫീസറുടെ പെന്‍ഷന് ‘കട്ട് ‘
1 min readഞമ്മക്കാവാം. ഇങ്ങക്ക് പാടില്ല. മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എം.എം.മണിയുടെ ഇടുക്കിയിലെ വണ്‍, ടു, ത്രീ പ്രസംഗത്തെ സാമൂഹ്യമാദ്ധ്യമത്തിലുടെ കളിയാക്കിയതിന് ഒറ്റപ്പാലം ഡി.ഇ.ഒയുടെ പി.എ ആയിരുന്ന ആയിരുന്ന മുഹമ്മദലിയുടെ പെന്‍ഷനില്‍ നിന്ന് പ്രതിമാസം 500 രൂപ കട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. മുഹമ്മദ് അലിയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. ഇടുക്കിയിലെ നിരവധി കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മണി കോണ്‍ഗ്രസ് നേതാക്കളെ കൊല്ലുന്നത് സംബന്ധിച്ച് നടത്തിയ വണ്‍ ടൂത്രീ പ്രസംഗം വിവാദമായിരുന്നു. കോടതി അന്ന് മണിക്ക് ശിക്ഷ വിധിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമത്തില്‍ ഇതു സംബന്ധിച്ച പരാമര്‍ശം നടത്തിയതിനാണ് നടപടി. സി.പി.എം അനുകൂല ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ജാഥയില്‍ വരെ പോയിരുന്ന ആളാണ് പെന്‍ഷന്‍ കട്ട് ചെയ്യപ്പെട്ട മുഹമ്മദലി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരം അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ നോക്കി നില്‍ക്കുന്ന സര്‍ക്കാരാണ് കൊലപാതകങ്ങളെ പരസ്യമായി ന്യായീകരിച്ച എം.എം.മണിയെയും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അണിയറയിലെ ചീഞ്ഞുനാറിയ കേസുകളില്‍ പരാമര്‍ശിക്കപ്പെട്ട മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെയും പോസ്റ്റിട്ടതിന് ഗസറ്റഡ് ഓഫീസറായിരുന്ന ആള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നത്. സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുമായിരുന്ന ആള്‍ പോലും പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടിട്ടും നടപടിയെടുക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനായിട്ട് പോലും നടപടിയെടുത്തത്. സര്‍വീസില്‍ ആരോപിക്കപ്പെട്ട വീഴ്ചയ്ക്ക് പെന്‍ഷനില്‍ കുറവ് വരുത്തുന്നത് ആദ്യ സംഭവമാണ്.