സർക്കാരിനെ വിമർശിച്ച് ഗണേഷ് കുമാർ

1 min read

കേരളത്തിൽ ഒന്നും ശരിയായില്ല. പണം മുഴുവൻ കൊണ്ടു പോകുന്നത് അധ്യാപകർ

കേരളം നമ്പർ വൺ എന്ന് കൊട്ടിഘോഷിച്ചു നടക്കുകയാണ് സർക്കാർ. ഇടയ്ക്കിടെ ഇതിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. സ്വയം പറയുന്നതു കൂടാതെ നാട്ടുകാരെ അറിയിക്കാൻ കോടികൾ ചെലവാക്കിയുള്ള പരസ്യം വേറെയും. ഇതിനിടയിലാണ് കേരളം 50 വർഷങ്ങൾക്കു മുമ്പുള്ള അതേ അവസ്ഥയിൽ തന്നെയാണെന്ന വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ MLA രംഗത്തെത്തിയത്.

കേരളത്തിൽ 50 വർഷത്തിനിടെ ഒരു പുരോഗമനവും ഉണ്ടായിട്ടില്ലെന്നും മുൻപ് എന്ത് പ്രശ്നങ്ങളാണോ ഉണ്ടായിരുന്നത് അത് ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മന്ത്രി വി ശിവൻകുട്ടിയും വേദിയിൽ ഇരിക്കുമ്പോഴായിരുന്നു ഗണേഷിന്റെ ഈ വിമർശനം

കേരളത്തിന്റെ മൊത്തം ചെലവിനായി എടുക്കുന്ന പണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായി മാറ്റുന്ന വിഹിതം അതിന്റെ 74ശതമാനമാണ്. അതിനെ 100% ആയി കണക്കാക്കിയാൽ അതിൽ 64ശതമാനവും പോകുന്നത് സ്‌കൂൾ – കോളേജ് അധ്യാപകർക്കാണ്. അതിനു പറ്റിയ ഫലം കിട്ടുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 50 വർഷം മുമ്പ് ഇറങ്ങിയ ഈ നാട് എന്ന സിനിമയിൽ പറയുന്ന എല്ലാ പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അതിനർത്ഥം 50 വർഷത്തിനിടെ കേരളത്തിൽ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ്. ഒന്നു മുതൽ ഒൻപതാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ തോൽപ്പിക്കരുതെന്നും പറഞ്ഞ് മുൻപ് ഒരു മന്ത്രി ഉത്തരവിറക്കി. ആ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ വിദ്യാർത്ഥികളുടെ നിലവാരം മനസ്സിലാക്കാൻ കഴിയുന്നില്ല. SSLC യിൽ നാല് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ ജയിക്കും. കുറച്ചുകൂടി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉത്തരവാദിത്വം നൽകുന്ന ഒരു പഠന സംവിധാനം കൊണ്ടുവരാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും ഗണേഷ് പറഞ്ഞു

 ഇതാദ്യമായല്ല സർക്കാരിനെതിരെ ഗണേഷ് കുമാർ രംഗത്തു വരുന്നത്. പ്രവാസികളോട് കേരളത്തിൽ വന്ന് നിക്ഷേപിക്കരുതെന്നും, വന്നാൽ ചവിട്ടു കൊള്ളുമെന്നും തുറന്നു പറഞ്ഞിരുന്നു അദ്ദേഹം. KSRTC ക്കെതിരെയും സർക്കാർ ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെയും അദ്ദേഹം പ്രതികരിച്ചിരുന്നു. എല്ലാം ശരിയാക്കി എന്ന് സർക്കാർ മേനി പറയുമ്പോഴാണ് കേരളത്തിൽ ഒന്നും ശരിയല്ലെന്നും പറഞ്ഞ് അവരുടെ ഒരു ഘടക കക്ഷി തന്നെ രംഗത്തു വരുന്നത്.

ReplyForward

Related posts:

Leave a Reply

Your email address will not be published.