കാനഡയിൽ ഗാന്ധി പ്രതിമ തകർത്തു; ഇന്ത്യ വിരുദ്ധ-ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പെയിന്റ് ചെയ്തു
1 min read
കാനഡ : കാനഡയിലെ ഒന്റാറിയോയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത വിഘടനവാദികൾ അതിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി. ഇന്ത്യക്കെതിരെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുമുള്ള മുദ്രാവാക്യങ്ങൾ പെയിന്റ് കൊണ്ട് എഴുതിയിട്ടുണ്ട്. ഹാമിൽട്ടണിലെ സിറ്റിഹാളിൽ വ്യാഴാഴ്ച പുലർച്ചെയാണ് പ്രതിമ തകർത്തത്. 2012ലാണ് ആറടി ഉയരമുള്ള പ്രതിമ തകർത്തത്.
രാജ്യത്ത് ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായി വിദേശകാര്യമന്ത്രി മെരിലിൻ ഗ്യുവ്രെമോന്റ് പ്രതികരിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. രാജ്യാന്തര നിയമമനുസരിച്ചുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു.
കാനഡയിൽ അടുത്ത കാലത്തായി ഹിന്ദുക്ഷേത്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ബ്രാംപ്ടണിലെ ഗൗരി ശങ്കർ മണന്ദിർ തകർത്ത്, ചുവരുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യമെഴുതിയത് കഴിഞ്ഞ ജനുവരിയിലാണ്. ഫെബ്രുവരിയിൽ തന്നെ മിസ്സിസാഗയിലെ രാം മന്ദിർ ആക്രമിക്കപ്പെട്ടു. 2022ൽഗ്രേറ്റർ ടൊറോന്റോയിൽ സ്ഥാപിച്ചിരുന്ന വിഷ്ണു മന്ദിരത്തിനു സമീപമുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയും തകർക്കപ്പെട്ടിരുന്നു.