ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ ഇന്ധനവില കുടും

1 min read

തിരുവനന്തപുരം : ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വർധിക്കും. സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പിലാവുന്നതോടെയാണ് വില വർധിക്കുന്നത്. ഇന്ധനവില വർധനയിലൂടെ 750കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ 1000കോടി രൂപ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 107.24 രൂപയും ഡീസലിന് 96.08 രൂപയുമാണ്. ഏപ്രിൽ ഒന്നു മുതൽ ഇത് യഥാക്രമം 109.24 രൂപയും 98.08 രൂപയുമാകും. ഇതോടെ ഇന്ധനവില ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനമായി കേരളം മാറും. 57.46 രൂപ അടിസ്ഥാനവിലയുള്ള പെട്രോൾ 107.24ലേക്കെത്തിയത് വിവിധ നികുതികൾ കാരണമാണ്.
നിലവിൽ ഒരു ലിറ്റർ ഇന്ധനത്തിന് 25 പൈസ സെസായും ഒരു രൂപ കിഫ്ബിയിലേക്കും ഈടാക്കുന്നുണ്ട്. ഇതിനു പുറമേയാണ് രണ്ടു രൂപ സാമൂഹ്യസെസ് ഏർപ്പെടുത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.