കേരളസംസ്ഥാനത്തിന്റെയും ആദ്യ മന്ത്രിസഭയുടെയും രൂപീകരണം
1 min readകേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടത് 1950 നവംബർ 1നാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളെ കൂട്ടിച്ചേർത്താണ് കേരള സംസ്ഥാനത്തിന് രൂപം നൽകിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ എന്നീ അഞ്ച് ജില്ലകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.
കേരളത്തിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു. തുടർന്ന് 1957 എാപ്രിൽ 1ന് ഒന്നാം കേരള നിയമസഭ നിലവിൽ വന്നു. ഒരു നോമിനേറ്റഡ് അംഗമുൾപ്പെടെ 127 പേരാണ് നിയമസഭയിലുണ്ടായിരുന്നത്. അതിൽ 6 പേർ വനിതകളും. തെരഞ്ഞെടുക്കപ്പെട്ട ആദ്യ എം.എൽ.എ ഉമേഷ് റാവുവായിരുന്നു. സ്വനന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം മഞ്ചേശ്വരത്തുനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തി റോസമ്മ പുന്നൂസാണ്. നിയമസഭയിലെ ആദ്യ പ്രോടേം സ്പീക്കറും റോസമ്മ പുന്നൂസ് തന്നെ.
ആദ്യത്തെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് 1957 എാപ്രിൽ 5-ാം തീയതിയാണ്. 11 അംഗങ്ങളായിരുന്നു ആദ്യമന്ത്രിസഭയിൽ ഉണ്ടായിരുന്നത്. ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് കേരളത്തിലെ ആദ്യമുഖ്യമന്ത്രിയായപ്പോൾ, ആദ്യ വനിതാമന്ത്രിയായി ചരിത്രം കുറിച്ചു കെ.ആർ.ഗൗരിയമ്മ. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആർ.ശങ്കരനാരായണൻ തമ്പിയായിരുന്നു. ആദ്യ ഡെപ്യൂട്ടി സ്പീക്കറായി കെ.ഒ.ഐഷാഭായി. ആദ്യത്തെ പ്രതിപക്ഷ നേതാവ് പി.ടി.ചാക്കോ ആയിരുന്നു.
വിമോസന സമരത്തെ തുടർന്ന് 356-ാം വകുപ്പനുസരിച്ച് 1959 ജൂലൈ 31ന് ഈ നിയമസഭയെ പിരിച്ചുവിടുകയും ചെയ്തു കേന്ദ്രസർക്കാർ.