വിവാഹ വാര്‍ഷികം മറന്നു; യുവാവിന് മര്‍ദ്ദനം

1 min read

മുംബൈ : വിവാഹ വാര്‍ഷികം മറന്നു പോയതിന്റെ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. വിശാല്‍ നാംഗ്രേ (32) ആണ് പരാതിക്കാരന്‍. മുംബൈയിലെ ഘട്‌കോപ്പറിലാണ് സംഭവം നടന്നത്. ഒരു കൊറിയന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാല്‍. ഭാര്യ കല്‍പ്പന ഫുഡ് ഔട്ട്‌ലെറ്റിലാണ് ജോലി ചെയ്യുന്നത്. 2018ലായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 18 വിവാഹ വാര്‍ഷിക ദിനത്തില്‍ വിശാല്‍ ഭാര്യയെ വിവാഹ വാര്‍ഷികം ആശംസിക്കാന്‍ മറന്നുപോയി.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കല്‍പ്പന തന്റെ സഹോദരനെയും മാതാപിതാക്കളെയും വിളിച്ചു വരുത്തുകയും വിശാലിനൊപ്പം കഴിയാന്‍ താത്പര്യമില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഭാര്യയും വീട്ടുകാരും ചേര്‍ന്ന് യുവാവിനെയും അമ്മയെയും മര്‍ദ്ദിച്ചത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വിശാലിന്റെ വാഹനവും വീടിന്റെ ജനല്‍ച്ചില്ലുകളും ഇവര്‍ അടിച്ചു തകര്‍ത്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവും അമ്മയും ആശുപത്രിയിലാണ്.  വിശാലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts:

Leave a Reply

Your email address will not be published.