വിദ്യയുടെ വ്യാജ രേഖ: മഹാരാജാസ് കോളജില്‍ പൊലീസിന്റെ തെളിവെടുപ്പ്

1 min read

കൊച്ചി: വ്യാജരേഖയുണ്ടാക്കി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്.

കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിളയില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. കോളജ് അധികൃതര്‍ അന്വേഷണവുമായി സഹകരിച്ചുവെന്ന് ഡിവൈഎസ്പി പറഞ്ഞു. വിദ്യ എവിടെയാണെന്ന് അറിയില്ലെന്നും, കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി മുരളീധരന്‍ പറഞ്ഞു.

വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ സീല്‍ വ്യാജമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസ മായിരുന്നു. ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് കോളജില്‍ നിന്നും നല്‍കിയിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിള വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.