ഓടുന്ന തീവണ്ടിയിലെ തീവയ്പ് ഭീകര ആക്രമണം? കേരളം തീവ്രവാദികളുടെ പറുദീസയായി

1 min read

കേരളത്തിൽ ഇനി പേടിച്ചേ ജീവിക്കാൻ പറ്റൂ എന്ന അവസ്ഥയായി.
ഗോധ്ര മോഡലെന്ന് സംശയം
.

കോഴിക്കോട് : കോഴിക്കോട് ഓടുന്ന തീവണ്ടിയിൽ നടത്തിയ ആക്രമണം ഒരു ഭീകര ആക്രമണം തന്നെ.. ഇത് മാനസിക വിഭ്രാന്തിയിലുള്ള ഒരാളുടെ വിക്രിയ അല്ലെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു ആക്രമണം നടക്കുന്നത്. പലപ്പോഴും ട്രെയിൻ യാത്രക്കാർക്ക് നേരെ കല്ലേറുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവം അങ്ങനെ ലഘൂകരിച്ച് കാണേണ്ടതല്ല. ഇനി ഏതെങ്കിലും മാനസിക രോഗിയുടെ മാനസിക വൈകൃതമായി ഇതിനെ ചിത്രീകരിക്കാനും സാദ്ധ്യതയുണ്ട്.

മൂന്നുപേരാണ് ഇപ്പോൾ മരിച്ചിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ചിലർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. എട്ടോളം പേർക്കാണ് പരിക്കുള്ളത്. തീ പടർന്നപ്പോൾ കുഞ്ഞിനെ രക്ഷിക്കാനായി പുറത്തേക്ക് ചാടിയതാണോ അതോ അക്രമി തന്നെ ഇവരെ പുറത്തേക്കെറിഞ്ഞതാണോ എന്ന് വ്യക്തമല്ല.

2002ൽ ഗുജറാത്തിലെ ഗോധ്ര തീവയ്പിന് ശേഷം ആദ്യമായാണ് രാജ്യത്ത് തീവണ്ടിയിൽ തീവയ്പ് നടക്കുന്നത്. പല വർഷങ്ങളായി കേരളത്തിൽ തീവ്രവാദ പ്രവർത്തനം ശക്തമാണെന്നതിന് തെളിവുകളുണ്ട്. സംസ്ഥാനത്ത് നിന്ന് നിരവധി പേർ മുസ്ലിം തീവ്രവാദ സംഘടനകളിൽ ചേരാനായി സിറിയിയിലും അഫ്ഘാനിസ്ഥാനിലും പോയിരുന്നു. പലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു. കാശ്മീരിലേക്കും തീവ്രവാദ റിക്രൂട്ട്‌മെന്റ് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്ത് അസ്വാസ്ഥ്യമുണ്ടാക്കുക, ജനങ്ങളിൽ ഭീകരതയും അരക്ഷിതത്വവും സൃഷ്ടിക്കുക എന്നിവയാണ് രാജ്യാന്തര ഭീകര സംഘടനകൾ ലക്ഷ്യം വയ്ക്കുന്നത്. പാക്-അഫ്ഗാൻ ഭീകരവാദികളുടെ ഒളിത്താവളങ്ങൽ കേരളത്തിലുണ്ടെന്നാണ് സൂചന. കേരളത്തിൽ പലയിടത്തും ഭീകര പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിച്ചതായി തെളിവുണ്ട്. അതിന്റെ പേരിൽ കേസുണ്ട്.

ഈ സംഭവത്തിൽ ഒരു ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. അതിലൊരു ഡയറിയുമുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇതിൽ എഴുതിയിരിക്കുന്നത്. കേരളത്തിലെ പല സ്ഥലങ്ങളുടെയും പല റെയിൽവെ സ്റ്റേഷനുകളുടെയും പേരുകൾ ഉണ്ടെന്നുള്ളതാണ് സംശയമുയർത്തുന്നത്. എസ് എന്ന അക്ഷരം പല രീതിയിലും എഴുതിയിട്ടുണ്ട്. ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. ഈ ഫോണിലെ വിശദാംശങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമാകേണ്ടതുണ്ട്.

അതേ സമയം സംഭവത്തിൽ മാവോ തീവ്രവാദികൾക്ക് പങ്കുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്.

കോഴിക്കോട് ഇതിന് മുമ്പും തീവ്രവാദ അക്രമ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. കോഴിക്കോട് ബസ് സ്റ്റാൻഡിലെ സ്‌ഫോടനമൊക്കെ ഇതിനുദാഹരണമാണ്. മലപ്പുറം ജില്ലയിലും തീവ്രവാദ സ്വഭാവത്തോടെയുളള ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പ്രത്യേകിച്ചും സിനിമാ തിയറ്ററുകൾ കത്തിക്കൽ, പാലത്തിനടിയിൽ നിന്ന് ബോംബ് കണ്ടെത്തൽ എന്നിവ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.

ഞായറാഴ്ച രാത്രി 9.15നാണ് എറണാകുളത്ത് നിന്ന് കണ്ണൂരിലേക്കുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വിട്ടത്. പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ട്രെയിൻ എലത്തൂർ എത്താറായ ഉടനെയാണ് ചുവന്ന ഷർട്ട് ധരിച്ച ഒരാൾ പെട്രോൾ കുപ്പിയുമായി വന്ന് ഡി വൺ കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയും തീ കത്തിക്കുകയും ചെയ്തത്. പിന്നീട് ട്രെയിൻ ചങ്ങല പിടിച്ചു വലിച്ചു . നിർത്തിയ ട്രെയിൻ നിന്ന് ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. കോരപ്പുഴ പാലത്തിന് മുകളിൽ എത്തിയപ്പോഴാണ് വണ്ടി നിറുത്തിയത്. ഇതുകൊണ്ട് തീപൊള്ളലേറ്റ പലർക്കും നേരിട്ട് ട്രെയിനിൽ നിന്നിറങ്ങാനായില്ല. പലരെയും തൊട്ടടുത്ത കോച്ചുകളിലേക്ക് കൊണ്ടുപോയിട്ടാണ് ഇറക്കാനും ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞത്.

ഇതിന് തൊട്ടുടുത്താണ് റെയിൽവേ ട്രാക്കിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇവരും ഈ ട്രെയിനിലെ യാത്രക്കാരായിരുന്നു. കണ്ണർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത് (45), സഹോദരിയുടെ പുത്രി സഹറ (2.5), നൗഫീഖ് (35) എന്നിവരാണ്‌ മരിച്ചത്.
രാത്രി 11.35ന് തൊട്ടടുത്ത കാട്ടിലപീടിക പള്ളിക്കടുത്ത കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഈ സംഭവത്തിന് അതുമായി ബന്ധമില്ലെന്ന് പിന്നീട് വ്യക്തമായി.


ഏതായാലും കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണംആരംഭിച്ചിട്ടുണ്ട് . ദേശീയ കുറ്റാന്വേഷണ ഏജൻസി( എൻ.ഐ.എ) ഉൾപ്പെടെ കോഴിക്കോടെത്തുന്നുണ്ട്.
അക്രമി ഒറ്റയ്ക്കല്ലെന്നുറപ്പാണ്. അയാൾക്ക് കാര്യമായി പിന്തുണ കിട്ടിക്കാണണം. അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയുട്ടുണ്ട്. ഇയാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നയാളോ എന്ന സംശയവുമുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് ഡി.ജി.പി അനിൽ കാന്ത് പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രിയും സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.