മുഖ സൗന്ദര്യത്തിന് പിന്നില്‍ ഫില്ലറുകള്‍

1 min read

ലിപ് ഫില്ലേഴ്സിലൂടെയുള്ള മേക്കോവറുമായി ശോഭിത ധുലിപാല.

നടിയും മോഡലുമായ ശോഭിത ധുലിപാല ഒടിടി പ്രൊജക്ടുകളിലൂടെയാണ് കരിയറില്‍ ശ്രദ്ധ നേടിയത്.  അഭിനയജീവിതത്തിലെ തുടക്കകാലം ശോഭിതയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. മേഡ് ഇന്‍ ഹെവന്‍ എന്ന സീരീസിന് ശേഷം ശോഭിതയുടെ കരിയറില്‍ വലിയ ചലനങ്ങളുണ്ടായി. സീരീസിലെ താര എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച ശോഭിതയ്ക്ക് ബോളിവുഡിലെ മുന്‍നിരയിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. താരമാകുന്നതിനപ്പുറം മികച്ച വേഷങ്ങള്‍ ചെയ്യാനാണ് നടി ശ്രമിക്കുന്നത്.
മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രത്തില്‍ ചെയ്ത ശാരധാമ്മ എന്ന വേഷം ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷമാണെങ്കിലും തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വനിലും അഭിനയിച്ചു. കരിയറില്‍ തിരക്കേറുമ്പോഴും ഫാഷന്‍ രംഗത്തും പ്രശംസകള്‍ നേടുന്നുണ്ട്. എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് ഫാഷന്‍ ചോയ്സുകളാണ്. നടിയുടെ പഴയതും പുതിയതുമായ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് അവര്‍ ചെയ്ത കോസ്മെറ്റിക് സര്‍ജറികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുമ്പത്തേതില്‍ നിന്നും വലിയ വ്യത്യാസം ശോഭിതയുടെ മുഖത്തിന് വന്നിട്ടുണ്ട്. ഇതില്‍ എടുത്ത് പറയേണ്ടത് ചുണ്ടുകളുടെ മാറ്റമാണ്.

ആകര്‍ഷകമായ ചുണ്ടുകള്‍ക്ക് പിന്നില്‍ ലിപ് ഫില്ലേഴ്സാണ്. മേല്‍ച്ചുണ്ടിനും കീഴ്ച്ചുണ്ടിനും ശോഭിത ലിപ് ഫില്ലേഴ്സ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഫില്ലേഴ്സിലൂടെ ഒരു വര്‍ഷം വരെ ചുണ്ടിന്റെ വലുപ്പം നിലനില്‍ക്കും. പിന്നീട് വീണ്ടും കുത്തിവെക്കണം. ഈ ഫില്ലറുകള്‍ നടി ഉപയോഗിക്കുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം.
ഇതിന് പുറമെ മുഖത്ത് താടിയെല്ലിന്റെ ഭാഗത്തും ഫില്ലറുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കവിളില്‍ വന്ന മാറ്റത്തിന് പിന്നിലും ഫില്ലേര്‍സ് ആയിരിക്കാമെന്ന് ചില കോസ്മെറ്റോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് പല വിധ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. ഫില്ലേര്‍സ് ഉപയോഗിക്കുന്നതിന് മുമ്പായിരുന്നു ശോഭിത സുന്ദരിയായിരുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ചിലര്‍ നടിയുടെ മാറ്റങ്ങളെ പ്രശംസിച്ചു. 2013 ല്‍ സൗന്ദര്യ മത്സര വേദികളില്‍ സാന്നിധ്യം അറിയിച്ച നടി മിസ് ഫെമിന ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പാണ്.

2016 ല്‍ അനുരാഗ് കശ്യപിന്റെ രമണ്‍ രാഘവ് എന്ന സിനിമയിലൂടെയാണ് ശോഭിത അഭിനയ രംഗത്ത് കടന്ന് വരുന്നത്. ഗോസ്റ്റ് സ്റ്റോറീസ്, മേഡ് ഇന്‍ ഹെവന്‍ തുടങ്ങിയ പ്രൊജക്ടുകളിലൂടെ ശ്രദ്ധ നേടി. മലയാളത്തില്‍ തുടക്കം കുറിച്ചത് ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലൂടെ.

ഇന്ന് വിവിധ ഭാഷകളിലായി നിരവധി അവസരങ്ങള്‍ നടിയ്ക്ക് ലഭിക്കുന്നുണ്ട്. മേഡ് ഇന്‍ ഹെവനിന്റെ രണ്ടാം സീസണ്‍, ദ നൈറ്റ് മാനേജര്‍ എന്നിവയാണ് ശോഭിതയുടെ ഒടുവില്‍ പുറത്തിറങ്ങിയ സീരീസുകള്‍. നടിയുടെ പുതിയ സിനിമകള്‍ക്കും സീരീസുകള്‍ക്കുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
കരിയറില്‍ പ്രശസ്തി വന്നതിന് പിന്നാലെ ശോഭിതയുടെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നടന്‍ നാഗ ചൈതന്യയുമായി ശോഭിത പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രണ്ട് പേരും ഇക്കാര്യം നിഷേധിച്ചിട്ടില്ല. സമാന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് നാഗചൈതന്യ ശോഭിതയുമായി തമ്മില്‍ അടുത്തതെന്നാണ് സൂചന.

Related posts:

Leave a Reply

Your email address will not be published.