ഊഞ്ഞാലില്‍നിന്ന് വീണു, കമ്പികള്‍ക്കിടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം
1 min readകോഴിക്കോട്: മാവൂരില്‍ ഇരുമ്പ് ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. ഓമശ്ശേരി കല്യാണമണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം.
വിവാഹചടങ്ങിന് കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയതായിരുന്നു കുട്ടി. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ വീണ് കമ്പികള്‍ക്കടിയില്‍ കുരുങ്ങുകയായിരുന്നു.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.