വിജയിയുടെ മകന്‍ ജെയ്സണിന് തമിഴറിയില്ലേയെന്ന് ആരാധകര്‍
1 min readവിജയ് മകന്‍ ജെയ്സണിന്റെ സംവിധാനത്തില്‍ ഒരു ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്ത തമിഴകത്ത് കുറച്ച് നാളുകളായി ചര്‍ച്ച ആയിരുന്നു. ജെയ്സണിന് ലഭിച്ച അവസരം വിജയുടെ മകനായതിന്റെ പ്രിവിലേജാണെന്ന വാദങ്ങളുമുണ്ട്. വിജയുടെ മകന്‍ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത് ആഘോഷമാക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഇംഗ്ലീഷിലാണ് ജെയ്സണ്‍ സ്‌ക്രിപ്റ്റ് എഴുതുന്നത്. തമിഴിലേക്ക് മറ്റൊരാള്‍ ട്രാന്‍സലേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണ് ഇപ്പേള്‍. തമിഴകം ആഘോഷിക്കുന്ന നടനായ വിജയ് സ്വന്തം മകനെ തമിഴ് പഠിപ്പിക്കാന്‍ പോലും മറന്നോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. പൊതുവെ ഭാഷാ പൈതൃകത്തിന് വലിയ പ്രാധാന്യം നല്‍കുന്നവരാണ് തമിഴ് ജനത. സിനിമ തുടങ്ങും മുമ്പേ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ജെയ്സണ്‍ സംവിധായകനാകുന്ന വാര്‍ത്ത പുറത്ത് വന്നെങ്കിലും മകന് പരസ്യമായി ഇതുവരെ വിജയ് ആശംസകള്‍ അറിയിച്ചിട്ടില്ല.