രജനീകാന്തിന്റെ പിറന്നാൾ ആഘോഷിച്ച് കുടുംബം, തടിച്ചുകൂടി ആരാധകരും

1 min read

സ്‌റ്റൈൽമന്നൻ രജനീകാന്ത് 73 വയസ്സ് തികയുകയാണിന്ന്. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവർക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം രജനി കേക്ക് മുറിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിക്കു മുന്നിൽ ജന്മദിനം ആശംസിക്കാൻ ആരാധകരും തടിച്ചുകൂടി. രജനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എക്‌സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ”എന്റെ പ്രിയ സുഹൃത്ത് രജനീകാന്തിന് ജന്മദിനാംശസകൾ. വിജയകരമായ സിനിമകൾ നൽകി ആളുകളെ സന്തോഷിപ്പിക്കുന്നത് തുടരട്ടെയെന്ന് ആശംസിക്കുന്നു.”
ഇന്ത്യൻ സിനിമയിൽ എാറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനാണ് രജനീകാന്ത്. ജയിലറിൽ മുത്തുവേൽ പാണ്ഡ്യനെ അവതരിപ്പിച്ച രജനീകാന്തിനു ലഭിച്ച പ്രതിഫലം 210 കോടി രൂപയായിരുന്നു. ആദ്യം 110 കോടിയും ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ 100 കോടിയുമാണ് നിർമ്മാതാക്കൾ പ്രതിഫലമായി നൽകിയത്. കൂടാതെ ഒരു ആഡംബര കാറും.

Related posts:

Leave a Reply

Your email address will not be published.