വീണ്ടും വ്യാജ വാറ്റ് വേട്ട; കോഴിക്കോട് 110 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും എക്‌സൈസ് നശിപ്പിച്ചു

1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് പിടികൂടി. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ചമല്‍ കേളന്‍ മൂല മലയില്‍ നടത്തിയ വ്യാപകമായ റെയ്ഡില്‍ കന്നാസുകളില്‍ സൂക്ഷിച്ചുവെച്ച 110 ലിറ്റര്‍ ചാരായവും 3 ബാരലുകളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചമല്‍ കേളന്‍ മൂലയില്‍ രണ്ട് ദിവസം മുമ്പും വ്യാജവാറ്റ് പിടികൂടിയരുന്നു.

ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ റഫീഖ്, സഹദേവന്‍, ചന്ദ്രന്‍ കുഴിച്ചാലില്‍, സി.ഇ.ഒമാരായ ബിനീഷ് കുമാര്‍, റസൂണ്‍ കുമാര്‍, പ്രബിത്ത് ലാല്‍ , ഡ്രൈവര്‍ രാജന്‍ എന്നിവരുണ്ടായിരുന്നു. ആരാണ് വാറ്റ് കേന്ദ്രം നടത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്താനായി എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

രണ്ട് ദിവസം മുമ്പും കോഴിക്കോട് വ്യാജവാറ്റ് പിടികൂടിയരുന്നു. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്‌സൈസ് തകര്‍ത്തത്. എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് തലയാട്, ചമല്‍ കേളന്‍ മൂല എന്നിവിടങ്ങളില്‍ നടത്തിയ വ്യാപകമായ റെയ്ഡിലാണ് രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളില്‍ സൂക്ഷിച്ചുവെച്ച 940 ലിറ്റര്‍ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്‌സൈസ് പിടികൂടി. 940 വാഷ് എക്‌സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.