കോഴിക്കോട് വ്യാജ വാറ്റു കേന്ദ്രങ്ങള്‍ തകര്‍ത്ത് എക്‌സൈസ്; 940 ലിറ്റര്‍ വാഷ് നശിപ്പിച്ചു
1 min readകോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് സജീവമാകുന്നു. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ എക്‌സൈസ് തകര്‍ത്തു. എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് തലയാട് ചമല്‍ കേളന്‍ മൂല എന്നിവിടങ്ങളില്‍ നടത്തിയ വ്യാപകമായ റെയ്ഡിലാണ് രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.
എക്‌സൈസ് ഇന്റജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴി ചാലിലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളില്‍ സൂക്ഷിച്ചുവെച്ച 940 ലിറ്റര്‍ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്‌സൈസ് പിടികൂടി. 940 വാഷ് എക്‌സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ സഹദേവന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പി.ഒ. ചന്ദ്രന്‍ കുഴിച്ചാലില്‍, സി.ഇ.ഒ ആരിഫ് എന്നിവരടങ്ങിയ പാര്‍ട്ടിയും പങ്കെടുത്തു