നവകേരള സദസ്സിനിടെ മുന്‍ മന്ത്രിക്ക് കുരുക്ക്, കരുവന്നൂരില്‍ മൊയ്തീന്‍ തന്നെ വില്ലനെന്ന് സാക്ഷി
1 min readനിക്ഷേപം അടിച്ചുമാറ്റുന്നതും നവകേരള നിര്‍മ്മാണം.
തെണ്ടിക്കുത്തുപാളയെടുത്തു നില്‍ക്കുന്ന സംസ്ഥാനത്ത് കാശ് വാരി വിതറി നടത്തുന്ന നവകേരള സദസ്സിനിടെ സി.പി.എമ്മിനും പിണറായിക്കും അടുത്ത തിരിച്ചടി. കരുവന്നൂരില്‍ നിന്ന് കോടികള്‍ അടിച്ചു മാറ്റിയ കേസിലെ മുഖ്യപ്രതി സതീഷ് മുന്‍ മന്ത്രി എ.സി.മൊയ്തീന്റെ ബിനാമിയാണെന്ന് സാക്ഷി മൊഴി പുറത്തുവന്നതോടെ സി.പി.എം തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലായി. ഈ കേസിലെ പ്രധാന സാക്ഷി ജിജോറിന്റെ മൊഴിയാണ് ഇ.ഡി ഇന്നലെ കോടതിയില്‍ വായിച്ചത്.
സതീഷിന് എവിടെ നിന്ന് പണം കിട്ടി. അത് സതീഷിന്റെ പണമായിരുന്നില്ലത്രെ. മുന്‍ എം.എല്‍.എ എം.കെ.കണ്ണന്റെയും മുന്‍ മന്ത്രി എ.സി മൊയ്തീന്റെയും പണം സതീഷ് നൂറു രൂപയ്ക്ക് പത്ത് രൂപ വച്ച് പലിശയ്ക്ക് കൊടുക്കുകയായിരുന്നുവത്രെ. മൊയ്തീന്റെയും കണ്ണന്റെയും പണം മാത്രമല്ല റിട്ടയര്‍ ചെയ്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പണം ഇങ്ങനെ സതീഷ് പലിശയ്ക്ക് കൊടുത്തിട്ടുണ്ടെന്നാണ് സാക്ഷി പറയുന്നത്. സതീഷിന്റെ എല്ലാ ഇടപാടുകള്‍ക്കും സഹായിയായിരുന്നു തൃശൂര്‍ പാടുക്കാട് സ്വദേശിയായ ജിജോര്‍.
യഥാര്‍ത്ഥ കള്ളന്മാരെ രക്ഷിക്കാന്‍ സി.പി.എമ്മും ക്രൈംബ്രാഞ്ചുംകൂടി പ്രതിയാക്കിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ ചിലരും മാപ്പുസാക്ഷിയാക്കും.
ഈതട്ടിപ്പുകളിലൊക്കെ തങ്ങള്‍ വെറും കാഴ്ചക്കാരിയിരുന്നുവെന്നും എല്ലാം തീരുമാനിച്ചിരുന്നത് പാര്‍ട്ടിയായിരുന്നുവെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പറയുന്നത്. പറയുന്നിടത്ത് ഒപ്പിടുകമാത്രമായിരുന്നു ഞങ്ങളുടെ ജോലി. സിറ്റിംഗ് ഫീസിനിത്തില്‍ 500 രൂപ കിട്ടും. അതുമാത്രമായിരുന്നു വരുമാനം. ഇവരില്‍ പലരും പാവങ്ങളായിരുന്നു.ഇവരെ മുന്‍ നിറുത്തിയായിരുന്നു പാര്‍ട്ടിയുടെ തട്ടിപ്പ്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ പലരും ചെറുകിട കച്ചവടക്കാരോ കൂലിപ്പണിക്കാരോ ആണ്. ഒരാള്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. തങ്ങളെ ഇങ്ങനെയൊക്കെ ആക്കിയത് പാര്‍ട്ടി നേതൃത്വത്തിന്റെ ഔദാര്യം എന്ന നിലപാടായിരുന്നു ആദ്യം അവര്‍ക്കുണ്ടായിരിക്കുക. പിന്നീടാണ് തങ്ങളെ വച്ച് പാര്‍ട്ടി ഇതൊക്കെ ചെയ്യുകയായിരുന്നു എന്നവര്‍ക്ക് മനസ്സിലായത്.
കരുവന്നൂര്‍ ബാങ്കിലെ വ്യാജ വായ്പ ഫയലുകളൊക്കെ കൈകാര്യം ചെയ്തിരുന്നത് ബന്ധപ്പെട്ട ജീവനക്കാരായിരുന്നില്ല, മറിച്ച് സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ച സമാന്തര കമ്മിറ്റിയിായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ.ചന്ദ്രനായിരുന്നു സമാന്തര കമ്മിറ്റിയുടെ കണ്‍വീനര്‍.
ഇതുവരെ 50 പേര്‍ക്കെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. മുന്‍ മന്ത്രി എ.സി മൊയ്തീന്‍, മുന്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് എന്നിവര്‍ക്കെതിരായ അന്വേഷണവും പുരോഗമിക്കുകയാണ്.