അഭിനേതാക്കള്‍ക്കുവരെ കാര്യം മനസിലാകുന്നില്ല; പാര്‍വതിക്കെതിരെ സന്ദീപ് വാംഗ

1 min read

തന്റെ മുന്‍ചിത്രങ്ങളായ ‘കബീര്‍ സിങ്’, ‘അര്‍ജുന്‍ റെഡ്ഡി’ എന്നിവക്കെതിരെ പാര്‍വതി തിരുവോത്ത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ. ജോക്കര്‍ എന്ന സിനിമയെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് സന്ദീപ് പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. ‘പ്രേക്ഷകര്‍ക്ക് ”മഹത്വവല്‍ക്കരണം” എന്നാല്‍ എന്താണെന്ന് അറിയില്ല. നായകന്‍ സിനിമയുടെ ക്ലൈമാക്‌സില്‍ അയാളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് പ്രഭാഷണം നടത്തണമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കള്‍ പോലും ഇത് മനസ്സിലാക്കുന്നില്ല.

മലയാളി നടി പാര്‍വതി തിരുവോത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു, ”ജോക്കര്‍” സിനിമ കൊലപാതകത്തെ മഹത്വവല്‍ക്കരിക്കുന്നില്ലെന്ന്. ഒരു പാട്ടിനു ചുവടു വച്ചു കൊണ്ട് ഗോവണിപ്പടിയില്‍ ജോക്കര്‍ നൃത്തം ചെയ്യുന്നുണ്ട്, അത് അക്രമത്തെ ആഘോഷിക്കുന്ന തരത്തിലുള്ള മഹത്വവല്‍ക്കരണമായി അവര്‍ക്ക് തോന്നുന്നില്ലേ. പാര്‍വതിയുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവര്‍ നല്ലൊരു അഭിനേതാവാണ്. അവരെപ്പോലുള്ള ഒരാള്‍ക്ക് ‘ജോക്കര്‍’ എന്ന സിനിമ അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന സിനിമയായി തോന്നാതിരിക്കുകയും കബീര്‍ സിങ് അത്തരത്തിലുള്ള സിനിമയായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സാധാരണ പ്രേക്ഷകരില്‍നിന്ന് മറ്റെന്ത് പ്രതീക്ഷീക്കണം?’, സന്ദീപ് റെഡ്ഡി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.