ഇടുക്കിയില്‍ ശൈശവ വിവാഹം; 16കാരിയെ വിവാഹം ചെയ്തത് വിവാഹിതനായ 47കാരന്
1 min readമൂന്നാര്‍ : ഇടമലക്കുടിയില്‍ ശൈശവ വിവാഹം. വിവാഹിതനായ 47 വയസ്സുകാരനായ രാമനാണ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇടമലക്കുടി പഞ്ചായത്തിലാണ് സംഭവം. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
ശൈശവ വിവാഹം നടന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണത്തില്‍ വിവാഹം നടന്നതായാണ് തെളിഞ്ഞത്. ഇരുവരും പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചു വന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍ ഉദ്യോഗസ്ഥരെത്തിയ സമയത്ത് ഇരുവരും സ്ഥലത്തുനിന്ന് മുങ്ങി. സംഭവം സംബന്ധിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ടു നല്‍കിയതായി സാമൂഹിക ക്ഷേമ വകുപ്പ് താലൂക്ക് തല ഉദ്യോഗസ്ഥര്‍ പറഞ്ഞു.