രാമസിംഹന്റെ നിയമപോരാട്ടത്തിന് പരിസമാപ്തി: മലബാറിലെ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതൽ പുഴ വരെ മാർച്ച് 3ന് തിയേറ്ററുകളിലെത്തും
1 min readതിരുവനന്തപുരം : 1921ലെ മാപ്പിള ലഹളയുടെ ഭാഗമായി നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന സിനിമയാണ് പുഴ മുതൽ പുഴ വരെ. സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവയെല്ലാം നിർവിച്ചിരിക്കുന്നത് രാമസിംഹനാണ്. തലൈവാസൽ വിജയ്,ജോയ്മാത്യു, ആർ.എൽ.വി.രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. വാരിയംകുന്നത്ത് തലൈവാസൽ വിജയ് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നു.
ഒരു കൂട്ടം ആളുകളാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് മറ്റു സിനിമകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചാണ് രാമസിംഹൻ സിനിമ നിർമ്മിച്ചത്. വലിയതോതിലുള്ള സഹകരണമായിരുന്നു സിനിമാ നിർമ്മാണത്തിനു ലഭിച്ചത്. തന്റെ സിനിമയ്ക്ക് പരസ്യം ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
പുഴ മുതൽ പുഴ വരെ നിർമ്മിക്കാനിടയായ സാഹചര്യവും ഒരിക്കൽ രാമസിംഹൻ പറയുകയുണ്ടായി:
ലോകത്തിന്റെ ഒരുകോണിലിരുന്ന് ഞാൻചോദിച്ചു,1921 ലെ സത്യം നമുക്ക് പുറത്തുകൊണ്ട് വരണ്ടേ,ലോകം അതിനു മറുപടി നൽകിവേണം.. അത്‌വേണം… അവർ ഒരു സിനിമ നിർമ്മിച്ചു പുഴ മുതൽ പുഴവരെ…
ഞാനല്ല അവർ നിർമ്മിച്ചതാണ് അവരുടെ കഴിവിൻ പ്രകാരം.. ഞാൻ ഒരു കാരണം മാത്രം…
അവരുടെ സിനിമലോക സമക്ഷം എത്തുകയാണ്..
ലോകം നിർമ്മിച്ച ഒരു കുഞ്ഞു സിനിമ..
അതിൽലോകമുണ്ട്…ലോകത്തിന്റെ പൂർവികർ ഉണ്ട്…
പൂർവ്വികർക്കുള്ള ഒരു ശ്രാദ്ധം..
ഒരുരുളചോറ്, ഒപ്പം കുറച്ചു ദ്രവ്യങ്ങൾ..
അത് അവരുടെ അവകാശമാണ്…
തൂവൂരിലെ കിണറിലും, നാഗാളികാവിലെ കിണറിലും അന്തിയുറങ്ങുന്നവർക്കുള്ള ബലിച്ചോർ..
അതാണ് പുഴമുതൽ പുഴവരെ…
നിങ്ങളുടെ പൂർവ്വികരുടെരോദനം..
അത്രമാത്രം കരുതിയാൽ മതി..
ഒരുരുളചോറ്..ആ
ആത്മാക്കൾക്ക്…
ഏറെ നാളത്തെ നിയമയുദ്ധത്തിനുശേഷമാണ് രാമസിംഹൻ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നേടിയെടുത്തത്. നിർമ്മാണം പൂർത്തിയാക്കിയശേഷം മാസങ്ങളോളം സെൻസർ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കേണ്ടി വന്നു. പല തടസ്സവാദങ്ങളും ഉണ്ടായി. ചിത്രത്തിന്റെ റിലീസ് ഒരിക്കലും നടക്കില്ലെന്നു വരെ കരുതിയതാണ്. എന്നാൽ രാമസിംഹന്റെ മനസ്സാന്നിധ്യം ഒന്നുമാത്രമാണ് ചിത്രത്തെ തിയേറ്ററുകളിൽ എത്താൻ സഹായിച്ചത്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ഇതിന് വഴിയൊരുക്കിയവർക്ക് രാമസിംഹൻ ഫെയ്സ്ബുക്കിലൂടെ നന്ദി പറയുന്നു:
”ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്തി, ഇന്ന് സെൻസർ സർട്ടിഫിക്കറ്റ് കൈപറ്റി, ഒട്ടേറെ കറുപ്പ് കണ്ടു… കറുത്ത മനസ്സുകളെ കണ്ടു… അവരോട് യുദ്ധം ചെയ്തു….വിജയിച്ചു വെന്നിക്കൊടി പാറിച്ചു.. സഹായിച്ച പ്രധാന മന്ത്രിമോദിജിക്കും, വക്കീൽ സുഹൃത്തുക്കൾക്ക് നന്ദി
ഒപ്പം പരിശുദ്ധിയുടെ ഒരുപാട് വെണ്മയും…കണ്ടു
എല്ലാവർക്കും നന്ദി..
പ്രത്യേകിച്ചും പുതുതായി ചാർജ്ജെടുത്ത സെൻസർ ഓഫീസർ അജയ്‌ജോയ് സാർ ആത്മാർഥതയോടെ ഇടപെട്ടു…
അദ്ദേഹത്തിന്റെ സഹായി സിദ്ധാർതഥനും, സഹപ്രവർത്തകരും കൂടെ നിന്നു…അവർക്ക്
പ്രത്യേകം നന്ദി
സെൻസർ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന ചിത്രവും അദ്ദേഹംപോസ്റ്റ് ചെയ്തിട്ടുണ്ട്.