ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അടയ്ക്കണം: കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി
1 min readകൊച്ചി : ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ക്കണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി. 9000 ജീവനക്കാരുടെ പെന്‍ഷന്‍ തുകയാണ് 2014 മുതല്‍ കുടിശ്ശികയായിട്ടുളളത്. ഈ തുക വക മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് അറിയിച്ച കോടതി തുക തിരിച്ചടക്കാന്‍ ആറു മാസമാണ് അനുവദിച്ചിരിക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് അടയ്ക്കാന്‍ ജീവനക്കാരില്‍ നിന്നും പിരിച്ച തുക അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 106 ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. പെന്‍ഷന്‍ പദ്ധതിയിലേക്ക് 251.63 കോടി രൂപയാണ് അടയ്ക്കാനുളളതെന്നും ഇതിന് മതിയായ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
ഹര്‍ജിക്കാരുടെ മാത്രം കുടിശ്ശിക തീര്‍ക്കാന്‍ വേണ്ടത് 15 കോടി രൂപയാണ്. 1000 പെന്‍ഷന്‍കാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കാന്‍ ദിവസ കളക്ഷന്റെ 10% മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പ്രതിദിനം കെഎസ്ആര്‍ടിസിയുടെ ശരാശരി കളക്ഷന്‍ ആറ് കോടി രൂപയാണ്. ഇതില്‍ 3 കോടി ഇന്ധനത്തിനും 2.5 കോടി ശമ്പളത്തിനും മാറ്റി വയ്ക്കണം.