യാത്രക്കാരുള്ള ബസിന് നേരെ ചീറിയടുത്ത് കാട്ടുകൊമ്പന്‍! ഭയന്ന് വിറച്ച് യാത്രക്കാര്‍
1 min read
യാത്രക്കാരുള്ള ബസിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍; പിന്നീട് നടന്നത്…..!
നിറയെ യാത്രക്കാരുള്ള ബസിന് നേര പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍. യാത്രക്കാരെ ഭയപ്പെടുത്തി കടന്നു കളഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള വീഡിയോയാണ് വൈറലാവുന്നത്.
ഏതാനും മീറ്ററുകള്‍ മുന്നില്‍ വന്ന കാട്ടുകൊമ്പന്‍ പെട്ടന്നാണ് ചിന്നം വളിച്ച് റോഡിലെ ബസിന് നേരെ ചീറി വരുന്നത്. എന്നാല്‍ ഹോണ്‍ അടിച്ച് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാതെ ഡ്രൈവര്‍ വെറതെ ഇരിന്നു. ഇത് കണ്ട യാത്രക്കാരും ബഹളം വയ്ക്കാതെ ഇരിന്നതോടെ ആന വഴി മാറി പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതുകൊണ്ട് തന്നെ വന്‍ അപകടമാണ് ഒഴിഞ്ഞുമാറിയത്.
ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
യാത്രക്കാരുടേയും ബസ് ജീവനക്കാരുടേയും മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ചാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ബസിന് നേരെ പാഞ്ഞടുക്കുന്ന കൊമ്പനാന തൊട്ട് അരികിലൂടെ ബസിലുള്ള ആളുകളെ നോക്കിക്കൊണ്ട് നടന്നുപോവുന്ന ദൃശ്യങ്ങളാണ് സുപ്രിയ സാഹു പങ്കുവച്ചിട്ടുള്ളത്. ആന ബസിനെ കടന്നുപോയതിന് പിന്നാലെ ആശ്വാസ ചിരി ചിരിക്കുന്ന യാത്രക്കാരേയും വീഡിയോയില്‍ കാണാന്‍ സാധിക്കും.
ഭയന്നെങ്കിലും ബഹളം കൂട്ടാതിരുന്ന യാത്രക്കാരെ അഭിനന്ദിച്ചാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും. കാടിന് സമീപത്ത് കൂടി ഏത് രീതിയിലുള്ള വാഹനങ്ങളില്‍ പോകുന്നവരും വന്യമൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടതിന്റെ മോഡല്‍ ആക്കാവുന്നതാണ് വീഡിയോ.